App Logo

No.1 PSC Learning App

1M+ Downloads
ആധുനികത എന്ന ഭാവുകത്വത്തെ സാഹിത്യ മീമാംസകർ ആദ്യകാലത്ത് വിശേഷിപ്പിച്ചിരുന്നതെന്ത്?

Aഅറുപതെഴുപതുകളിലെ സാഹിത്യഭാവുകത്വം

Bഒരു ഭൗതികപരിസരത്തെയും ഒരു ലോകബോധത്തെ യും സൂചിപ്പിക്കുന്ന പദം.

Cസങ്കേതബദ്ധം കാല്പനികവിരുദ്ധം ഭാഷാപരീഷണങ്ങ ളിൽ ഊന്നുന്നത്.

Dവ്യർഥതാബോധത്തിൽ നിന്നും ഒറ്റപ്പെടലിൽ നിന്നുമു ണ്ടാകുന്ന ഒരു തരം ദാർശനികവ്യഥ

Answer:

C. സങ്കേതബദ്ധം കാല്പനികവിരുദ്ധം ഭാഷാപരീഷണങ്ങ ളിൽ ഊന്നുന്നത്.

Read Explanation:

  • ഒരു സാഹിത്യസംബന്ധിയായ പദമായി അത് ചരിത്രത്തിൽ ഇടം കണ്ടെത്തിയതിൻ്റെ വഴികൾ എന്തൊക്കെയാണെങ്കിലും കഴിഞ്ഞ മൂന്നു നാലു ദശകങ്ങളിൽ വായിച്ചു മുതിർന്ന മലയാളികൾക്ക് ആധുനികത എന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അറു പതെഴുപതുകളിലെ സാഹിത്യഭാവുകത്വത്തെ സൂചിപ്പിക്കുന്ന വാക്കാണ്.

  • ആ ദശകങ്ങളിലെ സാഹിത്യാനുഭവത്തെ നിർണായകമായി സ്വാധീനിച്ച ഭാവുകത്വശീലമാണത്. സങ്കേതബദ്ധമെന്നും കാല്പനികവിരുദ്ധമെന്നും ഭാഷാ പരീക്ഷണങ്ങളിൽ ഊന്നുന്നതെന്നുമൊക്കയായിരുന്നു ഈ ഭാവുകത്വത്തെ സാഹിത്യ മീമാംസകർ ആദ്യ കാലത്ത് വിശേഷിപ്പിച്ചിരുന്നതെങ്കിലും ആ ധുനികതയെയും ആധുനികാനന്തര സാമൂഹിക വികാസങ്ങളെയും സംബന്ധിച്ച പുതിയ പഠനങ്ങളുടെ വെളിച്ചത്തിൽ ഉറപ്പുപ റയാവുന്ന ഒരു കാര്യം കലാസാഹിത്യാദികളെ സ്പർശിക്കുന്ന ഒ രു ഭാവുകത്വ കാലാവസ്ഥയായി മാത്രം ഇന്നു ആധുനികതയെ പരിഗണിക്കാനാവില്ല എന്നതാണ്. ഒറ്റനോട്ടത്തിൽ താരതമ്യേന ലളിതമായ വിവക്ഷയേ ആധുനികത എന്ന വാക്കിനുള്ളൂ. പരമ്പരാഗത മൂല്യങ്ങൾക്ക് എതിരായി നിൽക്കുന്ന പുതിയ മൂല്യങ്ങൾ എന്നതാണ് ആ വിവക്ഷ.


Related Questions:

പഴയ അലങ്കാരങ്ങളുടെ സ്ഥാനത്തുനിന്ന് പുതിയ കാവ്യകല്പനകളുടെ ലോക വരുമ്പോൾ ഉണ്ടായമാറ്റമെന്ത് ?
'കളഞ്ഞു കുളിക്കുക എന്ന' പ്രയോഗത്തിന്റെ വാക്യ സന്ദർഭത്തിലെ അർഥം എന്താണ് ?
ആദ്യകാല ചെറുകഥകളുടെ പൊതു സവിശേഷതയായി സൂചിപ്പിക്കുന്നത് എന്ത് ?
റൂസ്സോയുടെ അഭിപ്രായത്തിൽ കുട്ടികൾ മൂല്യം ആർജിക്കുന്നത് എങ്ങനെ?

അക്കിത്തം, എൻ.എൻ. കക്കാട്, മാധവൻ അയ്യപ്പത്ത്, ചെറിയാൻ കെ. ചെറിയാൻ, എം.എൻ. പാലൂർ തുടങ്ങിയവർ കവിതയിൽ കൊണ്ടുവന്ന പുതിയ ഭാവുകത്വത്തെ വിശേഷിപ്പി ക്കുവാൻ അയ്യപ്പപ്പണിക്കർ ഈ ലേഖനത്തിൽ ഉപയോഗിക്കുന്നവാക്ക് / വാക്കുകൾ എന്ത് ?

(A) നവീനകവിത (B) നവ്യകാവ്യം

(B) നവ്യകാവ്യം (D) ആധുനിക കവിത