Challenger App

No.1 PSC Learning App

1M+ Downloads
'അജണ്ട - 21' എന്നത് എന്തിനെ കുറിക്കുന്നു ?

Aആഗോള സുസ്ഥിര വികസനം

Bരാജ്യാന്തര വനവൽക്കരണ പദ്ധതി

Cഅന്തർദേശീയ സമുദ്രതട സംരക്ഷണം

Dപശ്ചിമഘട്ട വനവന്യജീവി സംരക്ഷണം

Answer:

A. ആഗോള സുസ്ഥിര വികസനം

Read Explanation:

  • സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് യുഎൻ തയ്യാറാക്കിയ ആക്ഷൻ പ്ലാൻ ആണ് അജണ്ട 21.

  • റിയോഡി ജെനീറോയിൽ 1992ൽ നടന്ന ഭൗമ ഉച്ചകോടിയുടെ ഭാഗമായാണ് ഇത് തയ്യാറാക്കിയത്.

  • ലോക തലത്തിൽ വ്യക്തികളും സംഘടനകളും രാഷ്ട്രങ്ങളുമെല്ലാം ചേർന്ന് പ്രവർത്തിക്കേണ്ട ഒരു ബഹുമുഖ പദ്ധതിയാണിത്.



Related Questions:

മിശ്രവേലിയേറ്റത്തെകുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

(i) ഒരു ദിവസവും ഒരു ഉയർന്ന വേലിയേറ്റവും ഒരു താഴ്ന്ന വേലിയേറ്റവും മാത്രമേ ഉണ്ടാകൂ എന്നതിനെ മിശ്രവേലി എന്ന് വിളിക്കുന്നു.

(ii) ഉയരത്തിൽ വ്യത്യാസമുള്ള വേലിയേറ്റങ്ങളെ മിശ്ര വേലിയേറ്റം എന്ന് വിളിക്കുന്നു.

(iii) ഒരു ദിവസം രണ്ട് ഉയർന്ന വേലിയേറ്റവും രണ്ട് താഴ്ന്ന വേലിയേറ്റവും മാത്രമുള്ളതിനെ മിശ്രവേലി എന്ന് വിളിക്കുന്നു.

(iv) ഒരു ദിവസം മൂന്ന് ഉയർന്ന വേലിയേറ്റവും മൂന്ന് താഴ്ന്ന്‌ വേലിയേറ്റവും മാത്രമേ ഉള്ളൂ ഇതിനെ മിശ്രവേലി എന്ന് വിളിക്കുന്നു.

താഴെ കൊടുത്തിരിക്കുന്നവയിൽ കാറ്റിന്റെ പ്രവർത്തനംമൂലം രൂപപ്പെടുന്ന ഭൂരൂപമേത് ?
ഭൂകമ്പം വിവിധ ദിശകളിലേക്ക് തരംഗരൂപത്തിൽ ഊർജ്ജം മോചിപ്പിക്കപ്പെടുന്ന തിന് കാരണമാകുന്നു. ഭൂകമ്പം സൃഷ്ടിക്കുന്ന തരംഗങ്ങൾ വ്യത്യസ്ത തരത്തിലാണ് സഞ്ചരിക്കുന്നത്. താഴെ നൽകിയിട്ടുള്ള ഭൂകമ്പ തരംഗങ്ങളിൽ ഏത് തരംഗമാണ് തരംഗ ദിശയ്ക്ക് സമാന്തരമായി കമ്പനം സൃഷ്ടിക്കുകയും തന്മൂലം പദാർത്ഥങ്ങൾക്ക് വികാസ സങ്കോചങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത് ?

താഴെ പറയുന്ന പ്രസ്താവനകൾ വായിക്കുക , ഏത് പ്രസ്താവന/പ്രസ്താവനകൾ തെറ്റാണ് ?

  1. രണ്ട് ഹിമാനികളുടെ ആന്തരിക അരികുകളിൽ ഹിമാനികൾ അടിഞ്ഞു കൂടുന്നതിനാലാണ് ലാറ്ററൽ മൊറൈനുകൾ രൂപപ്പെടുന്നത്.
  2. ഒരു ഹിമാനിയുടെ ഇരുവശത്തുമുള്ള സമാന്തര വരമ്പുകളാണ് മീഡിയൽ മൊറൈനുകൾ
  3. ഹിമാനികളുടെ താഴ്വരകളുടെ അടിത്തട്ടിൽ ഹിമാനികൾ അടിഞ്ഞു കൂടുമ്പോൾ ഗ്രൗണ്ട് മൊറൈനുകൾ രൂപപ്പെടുന്നു
  4. ഹിമാനിയുടെ അഗ്രഭാഗത്ത് ടെർമിനസ് മൊറൈനുകൾ രൂപപ്പെടുന്നു

    താഴെപ്പറയുന്ന ഏത് മർദ്ദ വലയത്തിലാണ്, ശാന്തമായ വായു ചലനങ്ങൾ ഉള്ള പ്രദേശമായ ഡോൾഡ്രംസ് കാണപ്പെടുന്നത്?