Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 51A എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?

Aമൗലികാവകാശങ്ങൾ

Bരാഷ്ട്രനയത്തിന്റെ നിർദേശകതത്വങ്ങൾ

Cമൗലിക കർത്തവ്യങ്ങൾ

Dഅടിയന്തരാവസ്ഥാ വ്യവസ്ഥകൾ

Answer:

C. മൗലിക കർത്തവ്യങ്ങൾ

Read Explanation:

മൗലിക കർത്തവ്യങ്ങൾ

  • അവകാശങ്ങളും കർത്തവ്യങ്ങളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്.

  • പൗരർ പാലിക്കേണ്ടതായ ചില കടമകൾ നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

  • പൗരരുടെ മൗലിക കർത്തവ്യങ്ങളെക്കുറിച്ച് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി 1976- ൽ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റിയാണ് സർദാർ സ്വരൺസിംഗ് കമ്മിറ്റി.

  • കമ്മിറ്റിയുടെ നിർദേശങ്ങൾ പരിഗണിച്ച് 1976- ൽ 42- ആം ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി മൗലിക കർത്തവ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുതിയ ഭാഗം 4 A ഭരണഘടനയിൽ ഉൾപ്പെടുത്തി.

  • ഇതുപ്രകാരം 51 എ എന്ന അനുഛേദമായിട്ടാണ് മൗലിക കർത്തവങ്ങൾ ഭരണഘടനയുടെ ഭാഗമായിത്തീർന്നത്.


Related Questions:

ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

  1. ഭരണഘടനാ നിർമ്മാണ സഭ 1946 ഡിസംബർ 6-ന് നിലവിൽ വന്നു.
  2. ഡോ. രാജേന്ദ്രപ്രസാദ് ആയിരുന്നു ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ.
  3. രൂപീകരണ സമയത്ത് 299 അംഗങ്ങൾ ഉണ്ടായിരുന്നു.
  4. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു 3 പ്രധാന ഉപസമിതികളുടെ അധ്യക്ഷനായിരുന്നു.

    നിർദ്ദേശക തത്വങ്ങളും മൗലികാവകാശങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്ത്?

    1. മൗലികാവകാശങ്ങൾ വ്യക്തികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നു, എന്നാൽ നിർദ്ദേശക തത്വങ്ങൾ സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം ഉറപ്പുവരുത്തുന്നു.
    2. മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാം, എന്നാൽ നിർദ്ദേശക തത്വങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാൻ കഴിയില്ല.
    3. നിർദ്ദേശക തത്വങ്ങൾ നടപ്പാക്കുന്നത് എപ്പോഴും നിയമനിർമ്മാണത്തിലൂടെയാണ്.
    4. നിർദ്ദേശക തത്വങ്ങൾ ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിശ്ചയിക്കുന്നു.
      മൗലിക കർത്തവ്യങ്ങളെക്കുറിച്ച് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി 1976-ൽ നിയോഗിക്കപ്പെട്ട കമ്മിറ്റി ഏതാണ്?

      താഴെ പറയുന്ന പ്രസ്താവനകളിൽ മാഗ്നാകാർട്ടയെക്കുചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. മാഗ്നാകാർട്ട ബ്രിട്ടനിൽ അവകാശങ്ങളെ സംബന്ധിച്ച് രൂപപ്പെട്ട ആദ്യകാല രേഖയാണ്.
      2. 1215-ൽ ഇംഗ്ലണ്ടിലെ ജോൺ രാജാവ് ജനങ്ങളുടെ നിർബന്ധപ്രകാരം ഈ രേഖയിൽ ഒപ്പുവെച്ചു.
      3. ബ്രിട്ടീഷ് പാർലമെന്റിന്റെ അധികാരങ്ങൾക്ക് ഇത് പിന്നീട് അടിസ്ഥാനമായി മാറി.

        മൗലികാവകാശങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

        1. മൗലികാവകാശങ്ങൾ അന്തർദേശീയ തലത്തിൽ മനുഷ്യാവകാശങ്ങളായി കണക്കാക്കപ്പെടുന്നു.
        2. ഇവ ജനാധിപത്യ സംവിധാനത്തിൽ പൗരരുടെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും അതിജീവനത്തിനും അനിവാര്യമാണ്.
        3. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഒരേപോലെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.