പരൽക്ഷേത്രസിദ്ധാന്തം (Crystal Field Theory, CFT) എന്നത് ഒരു സ്ഥിതവൈദ്യുത (electrostatic) മാതൃകയാണ്.
ഈ സിദ്ധാന്തപ്രകാരം ലിഗാൻഡ് - ലോഹബന്ധനം അയോണികം ആണ്.
ഇതുണ്ടാകുന്നത് ലോഹ അയോണും ലിഗാൻഡും തമ്മിലുള്ള സ്ഥിതവൈദ്യുത പാരസ്‌പര്യത്തിൻ്റെ ഫലമായിട്ടാണ്.
ഇവിടെ ആനയോണിക ലിഗാൻഡുകളെ പോയിൻ്റ് ചാർജുകളായും, ചാർജില്ലാത്ത (ന്യൂട്രൽ) തന്മാത്രകളെ ദ്വിധ്രുവത ഉള്ളവയായും പരിഗണിക്കുന്നു.
വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ലോഹ ആറ്റ ത്തിന്റെ അഥവാ അയോണിന്റെ അഞ്ച് d ഓർബിറ്റലുകളുടെയും ഊർജം തുല്യമാണ്, അതായത് അവ സമോർജതയിലാണ് .
ലോഹ ആറ്റം അഥവാ അയോണിന് ചുറ്റും ഗോളീയ സമിതി (spherically symmetrical) യോടെ നെഗറ്റീവ് ചാർജുകൾ ചുറ്റപ്പെട്ടാൽ മാത്രം ഈ സമോർജത പരിപാലിക്കപ്പെടും.
ലിഗാൻഡുകളുടെ സാന്നി ദ്ധ്യത്തിൽ ലോഹ ആറ്റം അഥവാ അയോണിനു ചുറ്റുമുള്ള നെഗറ്റീവ് ചാർജിന്റെ സമമിതി എപ്പോൾ നഷ്‌ടപ്പെടുന്നുവോ അപ്പോൾ ഈ സമോർജതയും നഷ്‌ടമാകുന്നു.