Challenger App

No.1 PSC Learning App

1M+ Downloads

സങ്കലിത വിദ്യാഭ്യാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?

  1. കുട്ടിയുടെ കഴിവുകൾ, പരിമിതികൾ എന്നിവ പരിഗണിച്ച് റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ ക്ലാസ് ടീച്ചർ പഠിപ്പിക്കുന്നു
  2. പ്രത്യേക സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നു
  3. അയൽപക്ക സ്കൂളിൽ യാതൊരു വേർതിരിവുമില്ലാതെ പഠിപ്പിക്കുന്നു
  4. റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ പ്രത്യേക ക്ലാസ് മുറിയിൽ ഇരുത്തി പഠിപ്പി ക്കുന്നു

    A1 മാത്രം

    B1, 4

    Cഎല്ലാം

    D1, 3 എന്നിവ

    Answer:

    D. 1, 3 എന്നിവ

    Read Explanation:

    ഉൾച്ചേർന്ന വിദ്യാഭ്യാസം (Inclusive Education) 

    • ജാതി-മത-വർഗ-സാംസ്കാരിക-സാമ്പത്തിക - സാമൂഹിക ഭേദമെന്യേ യാതൊരു വിധ വിവേചനവും ഇല്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമപ്രായക്കാരായ സാധാരണ കുട്ടികളോടൊപ്പം മുഖ്യധാരാ വിദ്യാഭ്യാസം പൂർണ തോതിൽ തന്നെ പൊതു വിദ്യാലയങ്ങളിൽ ലഭ്യമാക്കുന്ന വിദ്യഭ്യാസമാണ് - ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം
    • ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് - 1990
    • ഭിന്നശേഷിക്കാരായവരെ സംബന്ധിച്ച് പ്രത്യയ ശാസ്ത്രപരമായ ഒരു പരിവർത്തനമാണ് "ഉൾച്ചേർന്ന വിദ്യാഭ്യാസം" .
    • UNICEF ന്റെ 2003-ലെ കണക്കനുസരിച്ച് മിതമായ മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികളിൽ 70% വരെയുള്ളവരെ പൊതു വിദ്യാലയങ്ങളിൽ ചേർത്ത് പഠിപ്പിക്കാനാവും. 
    • എന്നാൽ തീവ്രമായ പ്രശ്നമുള്ളവർക്ക് സവിശേഷ സ്കൂളുകളാണ് അഭികാമ്യം. 

    Related Questions:

    അനിമൽ ഇന്റലിജൻസ് :ആൻ എക്സ്പെരിമെന്റൽ സ്റ്റഡി ഓഫ് ദി അസ്സോസിയേറ്റീവ് പ്രോസസ്സ് ഇൻ ആനിമൽസ്' എന്ന ഗ്രന്ഥം രചിച്ചതാര് ?
    കാൾ റോജേഴ്സിന്റെ വ്യക്തിത്വ സിദ്ധാന്തത്തിന്റെ കേന്ദ്രം ......... ആണ്.
    ചലനപരമായ പ്രശ്നങ്ങൾ കാരണം ദൈനംദിന കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ സാധിക്കാത്ത കുട്ടികൾ ഉൾപ്പെടുന്ന വിഭാഗം ?
    അദ്ധ്യാപകന് കുട്ടിയോട് ഗാഢമായി സാമീപ്യം ലഭ്യമാക്കുന്ന ശിശുപഠന തന്ത്രം ?
    വിദ്യാർത്ഥികൾക്ക് ഒരു പ്രശ്നം ഗ്രൂപ്പിൽ ചർച്ച ചെയ്യാൻ അവസരം നൽകുമ്പോൾ, അവരുടെ പഠന വക്രം ........ ?