Challenger App

No.1 PSC Learning App

1M+ Downloads
ന്യൂട്ടന്റെ രണ്ടാം ചലന നിയമം എന്തിനെ നിർവചിക്കുന്നു?

Aജഡത്വം

Bബലം (Force)

Cആക്കം

Dത്വരം

Answer:

B. ബലം (Force)

Read Explanation:

  • ന്യൂട്ടന്റെ രണ്ടാം ചലന നിയമം ഒരു വസ്തുവിൽ പ്രയോഗിക്കുന്ന ബാഹ്യബലത്തെയാണ് നിർവചിക്കുന്നത്. ഒരു വസ്തുവിന്റെ ആക്കത്തിലുണ്ടാകുന്ന മാറ്റത്തിന്റെ നിരക്ക് ആ വസ്തുവിൽ പ്രയോഗിക്കുന്ന ബാഹ്യബലത്തിന് നേർ അനുപാതത്തിലായിരിക്കും എന്ന് ഈ നിയമം പറയുന്നു.


Related Questions:

ഒരു മേശപ്പുറത്ത് ഒരു പുസ്തകം വെച്ചിരിക്കുമ്പോൾ, പുസ്തകം മേശപ്പുറത്ത് ഒരു ബലം ചെലുത്തുന്നു. ഇതിന്റെ പ്രതിപ്രവർത്തന ബലം എന്താണ്?
ചലിക്കുന്ന ബസ്സ് പെട്ടെന്ന് നിർത്തുമ്പോൾ യാത്രക്കാർ മുന്നോട്ട് തെറിക്കുന്നത് ഏത് നിയമത്തിന് ഉദാഹരണമാണ്?
ഏതൊരു ഇനേർഷ്യൽ ഫ്രയിം ഓഫ് റഫറൻസിനും, മെക്കാനിക്സ് നിയമങ്ങൾ ഒരു പോലെയാണ് - ഈ ആശയം മുന്നോട്ടുവച്ച ശാസ്ത്രജ്ഞന്മാർ ആരാണ്?
ഒരു വസ്തുവിന്റെ ആക്കം എന്നാൽ എന്താണ്?
വെടി വെക്കുമ്പോൾ തോക്കു പിറകിലേക്ക് തെറിക്കുന്നതിൻറെ പിന്നിലുള്ള തത്വം ഏത്?