Challenger App

No.1 PSC Learning App

1M+ Downloads
വിജ്ഞാന മണ്ഡലത്തിൽ നടക്കുന്ന രണ്ട് അടിസ്ഥാന പ്രക്രിയകളെ പിയാഷെ വിളിക്കുന്നത് ?

Aസംഘാഠനം, അനുരൂപീകരണം

Bഇന്ദ്രിയചാലക ഘട്ടം, പ്രാഗ്മനോവ്യാപാര ഘട്ടം

Cമൂർത്ത മനോവ്യാപാര ഘട്ടം, ഔപചാരിക മനോവ്യാപാര ഘട്ടം

Dഇവയൊന്നുമല്ല

Answer:

A. സംഘാഠനം, അനുരൂപീകരണം

Read Explanation:

  • വിജ്ഞാന മണ്ഡലത്തിൽ നടക്കുന്ന രണ്ട് അടിസ്ഥാന പ്രക്രിയകളെ പിയാഷെ  വിളിക്കുന്നത് :-
    1. സംഘാഠനം (ORGANIZATION)
    2. അനുരൂപീകരണം (ADAPTATION)
  1. സംഘാഠനം (ORGANIZATION)
  • എല്ലാ വ്യക്തികൾക്കും തങ്ങളുടെ ചിന്തകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ലഭിക്കുന്ന കാര്യങ്ങളെ ചിട്ടപ്പെടുത്തി സൂക്ഷിക്കുവാനുള്ള കഴിവുണ്ട്. ജീവിതത്തിൻറെ ആദ്യകാലങ്ങളിൽ വളരെ ലളിതമായ രൂപത്തിലുള്ള ഈ വൈജ്ഞാനിക ഘടനയോട് പുതിയ കാര്യങ്ങൾ നിരന്തരമായി കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 

 

2. അനുരൂപീകരണം (ADAPTATION)

  • ബാഹ്യലോകവുമായി പൊരുത്തപ്പെടുന്നതിന് പരിസ്ഥിതിയുമായി ഇടപെട്ടുകൊണ്ട് സ്കീമുകൾ നിർമ്മിച്ചെടുക്കുന്ന പ്രക്രിയ -  അനുരൂപീകരണം
  • സ്വാംശീകരണം (Assimilation), സംസ്ഥാപനം (Accommodation) എന്നീ പ്രക്രിയകൾ വഴിയാണ് അനുരൂപീകരണം നടക്കുന്നത്.

 

 


Related Questions:

ആധുനിക ഭാഷാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് :
അബ്രഹാം മാസ്ലോവിന്റെ ആവശ്യങ്ങളുടെ ശ്രേണിയിൽ സ്നേഹത്തിന്റെയും സ്വന്തമായതിന്റെയും ആവശ്യകതയ്ക്ക് മുമ്പ് ഏത് ആവശ്യമാണ് തൃപ്തിപ്പെടുത്തേണ്ടത് ?
പിയാഷെ രൂപീകരിച്ച വികസനഘട്ടത്തിൽ ശൈശവാവസ്ഥയും കൗമാര അവസ്ഥയും ഒരുമിക്കുന്ന ഘട്ടം?
പിയാഷെയുടെ അഭിപ്രായത്തിൽ ഏതു വികസനഘട്ടത്തിലാണ് ഒബ്ജക്ട് പെർമനൻസ് എന്ന ബോധം വികസിക്കുന്നത്?
കുട്ടിക്കാലത്തിലെ ഏതു കാലഘട്ടത്തെ യാണ് 'കളിപ്പാട്ടങ്ങളുടെ കാലം' എന്ന് മന:-ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നന്നത് ?