താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം വായിച്ച് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. വീണ്ടും വീണ്ടും ആസ്വദിക്കാൻ എന്തൊക്കെയോ ചിലത് അവയിലുണ്ട് എന്ന് കരുതപ്പെടുന്ന കൃതികളെയാണ് നാം "ക്ലാസിക്കുകൾ' എന്ന് വിശേഷിപ്പിക്കുന്നത്.ഒരർത്ഥത്തിൽ, അവയുടെ ഓരോ വായനയും പുനർ വായനയാണ് ഓരോ കാഴ്ചയും വീണ്ടുമുള്ള കാഴ്ചയുമാണ്.പറയാനുള്ളത് തികച്ചും നമ്മോട് പറഞ്ഞു കഴിഞ്ഞിട്ടില്ലാത്ത കൃതിയാണ് ക്ലാസിക്കാവുന്നത്. അതിനു ഇനിയും നമ്മോട് പറയാനുണ്ട്, അതിനായി കണ്ണും കാതും മനസ്സും തുറന്നിടുക. ഒരു രചന ക്ലാസ്സിക് ആവുന്നത്നമുക്കറിയാത്ത എന്തെങ്കിലും അത് പുതുതായി പഠിപ്പിക്കുന്നതുകൊണ്ടാവണം എന്നില്ല; വെളിച്ചത്തിൽ കാണാൻ നമ്മെ പ്രേരിപ്പിക്കുന്നതുകൊണ്ടും ആവാം. ഒരു ക്ലാസിക്കിനെ അതിനെ പിന്തുടർന്നു വരുന്ന ഇതര ക്ലാസിക്കുകളുമായി ബന്ധപ്പെടുത്തി ക്കൊണ്ടുകൂടിയാണ് നമ്മൾ മനസിലാക്കുക. അതിന്റെ ചരിത്ര- സാമൂഹിക പശ്ചാത്തലം, ശൈലി, പൈതൃകത്തിൽ അത് വരുത്തുന്ന സവിശേഷമായ വിച്ഛേദങ്ങൾ ഇവയെല്ലാം നല്ല ഒരാസ്വാദകന്റെ പരിഗണനയ്ക്കു വിധേയമാകും. വർത്തമാന മുഹൂർത്തങ്ങളെ പശ്ചാത്തലത്തിലാക്കികൊണ്ടു, പഴയൊരു കാലത്തെ സന്ദർഭങ്ങളെ വർത്തമാനത്തിൽ കൂടി പ്രസക്തമാക്കുന്ന വിധത്തിൽ സക്രിയമോ സജീവമോ ആക്കി നമ്മുടെ മനസ്സിൽ പ്രതിഷ്ഠിക്കാൻ ക്ലാസിക്കുകൾക്ക് കഴിവുണ്ട്.
Aഅവ എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്നത്രയും ലളിതമായകൃതികൾ ആയിരിക്കും.
Bഒറ്റ വായനയിൽ തന്നെ എല്ലാ അർത്ഥവും ലഭിക്കുന്നവ ആയിരിക്കും.
Cഅവ പഴയകാലത്ത് മാത്രം പ്രസക്തമായത് ആയിരിക്കും.
Dപറയാനുള്ളത് തികച്ചും പറഞ്ഞു കഴിഞ്ഞിട്ടില്ലാത്തവ ആയിരിക്കും.
