Challenger App

No.1 PSC Learning App

1M+ Downloads
"അന്യനാടുകൾ കണ്ടു നിർലോഭം സ്തുതിച്ചാലേ, സ്വന്തമാം കലപോലും നമ്മൾ കൊണ്ടാടു പാ' എന്ന വരികളിലൂടെ കവി വ്യക്തമാക്കുന്നത് എന്ത് ?

താഴെ കൊടുത്തിരിക്കുന്ന കവിതാഭാഗം അവയിൽ വായിച്ച് ചുവടെ ചേർത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. “ഞാൻ തനിക്കഥകളി ഭ്രാന്ത,നെന്നോതി ശുദ്ധ സ്വാന്തനാമൊരു സൂരിനമ്പൂരി, യതു കേൾക്കെ ചിരിച്ചു രസികത്തിയിന്ദുലേഖ, യീ നാമും ചരിത്രമതു വായി, ച്ചലറിച്ചിരിച്ചുപോയ് ലജ്ജയാൽ പൂർവ്വാധികം മൂകയാം കഥകളി ക്കച്ചയു, മില്ലങ്ങളിൽ കഞ്ഞിയും തേടിപ്പാർത്താൾ എന്തതിൽചേതം നമ്മൾ, ക്കൊരു രാവിലെ നിദ്ര കുന്തമാക്കുകിൽകാണാനീയമക്കളി വേണോ? പ്രാകൃതമാട്ടക്കഥ, യവൾ തൻ നൃത്യങ്ങളിൽ നാഗരികരാം നമ്മൾക്കെന്തു ഹരം കൊൾവാൻ താന്തായാമത്തന്വിയിൽ വാത്സല്യമാർന്നു കളി ഭ്രാന്തനാമൊരു മഹാകവിയും മിത്രങ്ങളും, അരികെക്കൂടിച്ചെന്നു നേടിനാർ വിദേശത്തു മവരീയാട്ടക്കാരിയ്ക്കാദര, മൈശ്വര്യവും. പാർക്കുവാനോമൽക്കിങ്ങു മണിമന്ദിരമുണ്ടായ്, നോക്കി നിൽക്കവേ ഭ്രാന്തു നമ്മൾക്കും പിടിച്ചുവോ ? അന്യനാടുകൾ കണ്ടു നിർലോഭം സ്തുതിച്ചാലേ സ്വന്തമാം കലപോലും നമ്മൾ കൊണ്ടാടു പണ്ടേ നാളിൽ നാളില് നമ്മൾക്കുന്മാദമേറ്റും കലാ കേളിപോയ് ദ്വീപാന്തരങ്ങളിലും മുഴങ്ങവേ, പുത്തനാം പരിഷ്കാര വൈദ്യുതിദ്യുതിയിലും നിസ്തുലം കഥകളിത്തൂവിളക്കെരിയവേ അതിമാനുഷന്മാർ തന്നംഗുലികളി, ലസ്തം ഗതമാം പുരാതന സംസ്കരം ജീവിയ്ക്കുവേ ഇന്നു ലേശവും നിന്ദകൂടാതെ, യഭിനന്ദി ച്ചിന്ദുലേഖയും മാനത്തിനുവിൽച്ചിരിയ്ക്കുന്നു.

Aഅന്യനാടുകളിലെ കല നമ്മളെക്കാൾ കൊണ്ടാടപ്പെട്ടവയാണ്.

Bഅന്യനാടുകളിലെ കല നമ്മുടേത് പോലെ സ്തുതിക്കപ്പെടേണ്ടവ അല്ല.

Cഅന്യനാടുകളിൽ സ്തുതിക്ക പ്പെടുന്നത് സ്വന്തം നാട്ടിൽ കൊണ്ടാടപ്പെട്ട കലകളാണ്.

Dസ്വന്തം കലകൾക്ക് വിലയുണ്ടാക ണമെങ്കിൽ അന്യനാടുകളിൽ സ്തുതിക്കപ്പെടണം.

Answer:

D. സ്വന്തം കലകൾക്ക് വിലയുണ്ടാക ണമെങ്കിൽ അന്യനാടുകളിൽ സ്തുതിക്കപ്പെടണം.

Read Explanation:

"അന്യനാടുകൾ കണ്ടു നിർലോഭം സ്തുതിച്ചാലേ, സ്വന്തമാം കലപോലും നമ്മൾ കൊണ്ടാടു പാ" എന്ന വരികളിലൂടെ കവി വ്യക്തമാക്കുന്നത്, "സ്വന്തം കലകൾക്ക് വിലയുണ്ടായാൽ, അവ അന്യനാടുകളിൽ സ്തുതിക്കപ്പെടണം" എന്ന ആശയമാണ്. ഇതിലൂടെ, സ്വന്തം സംസ്കാരത്തിനും കലയ്ക്കും മതിയായ അംഗീകാരം ലഭിക്കണമെങ്കിൽ, അത് മറ്റു സ്ഥലങ്ങളിൽ, പ്രത്യേകിച്ച് അന്യനാടുകളിൽ, മൂല്യനിർണ്ണയം ചെയ്യപ്പെടണം എന്നുള്ള അർത്ഥം പ്രതിഫലിക്കുന്നു.


Related Questions:

രാത്രിയുടെ അന്ത്യയാമമായെന്നറിച്ചതാര് ?
ഹുമയൂൺ, ഉസ്മാൻ കഥാപാത്രങ്ങളാക്കി വള്ളത്തോൾ രചിച്ച കാവ്യമേത് ?
ചെടി, നന്ദി പ്രകടിപ്പിക്കുന്നതെങ്ങനെ ?
'ഈണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാൾ" ഈ വരികളിൽ സൂചിപ്പിക്കപ്പെടുന്ന കവി
സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ; ഫലം സ്നേഹം; ജ്ഞാനം, " സ്നേഹത്തിൻ ജ്ഞാനത്തിൻ ഫലം - ഈ വരികൾ രചിച്ചതാര് ?