App Logo

No.1 PSC Learning App

1M+ Downloads
'അഗർ' (Ager) എന്നും 'കൾച്ചർ (Cultur)' എന്നീ രണ്ട് ലാറ്റിൻ പദങ്ങളിൽ നിന്നാണ് 'അഗ്രികൾച്ചർ (Agriculture)' എന്ന ഇംഗ്ലീഷ് പദം രൂപപ്പെട്ടിട്ടുള്ളത്.ഇതിൽ 'അഗർ' എന്ന വാക്ക് എന്തിനെ സൂചിപ്പിക്കുന്നു?

Aജലം

Bകര

Cവിത്ത്

Dധാന്യം

Answer:

B. കര

Read Explanation:

കൃഷി എന്ന സംസ്‌കാരം

  • അതിജീവനത്തിനായി മനുഷ്യൻ മണ്ണിനെ ബോധ പൂർവം പ്രയോജനപ്പെടുത്തുന്ന ഒരു സംസ്കാരമാണ് കൃഷി (Agriculture). 
  • അതിപുരാതനകാലം മുതൽ തന്നെ കൃഷി മനുഷ്യൻ്റെ പ്രധാന ജീവിതോപാധിയായി കണ്ടെത്തിയിരുന്നു. 
  • 'അഗർ' (Ager), 'കൾച്ചർ (Cultur)' എന്നീ രണ്ട് ലാറ്റിൻ പദങ്ങളിൽ നിന്നാണ് 'അഗ്രികൾച്ചർ (Agriculture)' എന്ന ഇംഗ്ലീഷ് പദം രൂപപ്പെട്ടിട്ടുള്ളത്. 
  • 'Ager' എന്നതിന് 'കര (land)' എന്നും 'cultur' എന്നതിന് 'കൃഷി' (Cultivation) എന്നുമാണ് അർഥം. 
  • ലാറ്റിനിൽ 'Agercultur'എന്നാൽ കൃഷി എന്നാണ് അർഥം. 
  • കാർഷികവിളകളുടെ ഉൽപ്പാദനത്തോടൊപ്പം പുഷ്‌പ-ഫല കൃഷി, കന്നുകാലിവളർത്തൽ, വനവൽക്കരണം, മത്സ്യക്കൃഷി മുതലായ പ്രവർത്തനങ്ങളും കൃഷിയുടെ പരിധിയിൽ ഉൾപ്പെടുന്നുണ്ട്.

Related Questions:

ബ്രോഡ്ഗേജ് റെയിൽവേ ഗേജിൽ പാളങ്ങൾ തമ്മിലുള്ള അകലമെത്ര ?
സുവര്‍ണചതുഷ്കോണ സൂപ്പര്‍ ഹൈവേയി'ല്‍ ഉള്‍പ്പെടാത്ത മഹാനഗരം ഏത് ?
ഇന്ത്യയിൽ എത്ര ശതമാനം റെയിൽവേ പാളങ്ങളാണ് 'നാരോഗേജ്' സംവിധാനത്തിൽ പ്രവർത്തിക്കപ്പെടുന്നത് ?
സമുദ്രങ്ങളിൽ ഏറ്റവും ചെറുത് ഏത്?
ഇന്ത്യയിലെ ആറുവരിപാതകളായ സൂപ്പർഹൈവേകളെ ചേർത്ത് 'സുവർണ ചതുഷ്കോണ സൂപ്പർഹൈവേ' എന്ന് പേര് നൽകിയിട്ടുള്ള റോഡ് ഏതെല്ലാം നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?