App Logo

No.1 PSC Learning App

1M+ Downloads
മദർ ബോർഡിലെ വിവിധ ഘടകങ്ങൾ തമ്മിൽ ആശയവിനിമയം സാധ്യമാക്കുന്നത്?

Aബസ് (BUS)

BCMOS

CSMPS

Dപാരലൽ പോർട്ട്

Answer:

A. ബസ് (BUS)

Read Explanation:

ബസ് (BUS)

  • ഒരു കമ്പ്യൂട്ടറിനുള്ളിലെ ഘടകങ്ങൾക്കിടയിലോ കമ്പ്യൂട്ടറുകൾക്കിടയിലോ ഡാറ്റ കൈമാറുന്ന ഒരു ആശയവിനിമയ സംവിധാനമാണ് ബസ്.
  • കമ്പ്യൂട്ടറിൽ ആന്തരികമായി പ്രവർത്തിക്കുന്ന ബസുകളെ ഇന്റെണൽ ബസ് എന്ന് വിളിക്കുന്നു.
  • മദർബോർഡിൻ്റെ പ്രൊസസ്സർ,മെമ്മറി തുടങ്ങിയ വിവിധ ഘടകങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്നത് ഇന്റേണൽ ബസ് ആണ്.
  • കമ്പ്യൂട്ടറിന്റെ പുറത്തുള്ള ഘടകങ്ങളുമായി ആശയവിനിമയത്തിന് സഹായിക്കുന്ന ബസുകൾ ആണ് എക്സ്റ്റേണൽ ബസ്.

കൈമാറുന്ന വിവരങ്ങൾക്ക് അനുസൃതമായി വീണ്ടും ബസുകളെ മൂന്ന് രീതിയിൽ തരംതിരിച്ചിരിക്കുന്നു.

  • ഒരു മെമ്മറി ലൊക്കേഷന്റെ അഡ്രസ്സ് കൈമാറ്റം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ബസ്സുകൾ അഡ്രസ് ബസ് എന്നറിയപ്പെടുന്നു.
  • പ്രോസസറിനും മറ്റു ഘടകങ്ങൾക്കും ഇടയിൽ ഡേറ്റ് കൈമാറുന്ന ബസ് ഡാറ്റാ ബസ് എന്നറിയപ്പെടുന്നു.
  • പ്രോസസറിൽ നിന്നും കൺട്രോൾ സിഗ്നലുകൾ അയക്കുവാൻ ഉപയോഗിക്കുന്ന ബസ് കൺട്രോൾ ബസ് എന്നറിയപ്പെടുന്നു

Related Questions:

A 'character encoding system' used in IBM mainframes

ക്‌ളൗഡ്‌ സേവന ദാതാക്കൾ തരുന്ന സേവനം / സേവനങ്ങൾ ഏതെല്ലാം ?

  1. സോഫ്റ്റ് വെയർ ഒരു സേവനമായി
  2. പ്ലാറ്റ്‌ഫോം ഒരു സേവനമായി
  3. അടിസ്ഥാന സൗകര്യം ഒരു സേവനമായി
    ആദ്യകാല മോണിറ്ററുകളിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ ഏതാണ് ?
    ഇമ്പാക്ട് പ്രിന്റർ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
    The important components of a central processing unit is