App Logo

No.1 PSC Learning App

1M+ Downloads
നേത്രഗോളത്തിന് ആകൃതിയും ദൃഢതയും നൽകുന്നത്?

Aദൃഢപടലം

Bരക്തപടലം

Cദൃഷ്ടി പടലം

Dഇവയൊന്നുമല്ല

Answer:

A. ദൃഢപടലം

Read Explanation:

കണ്ണിലെ പാളികൾ

  • ദൃഢപടലം (Sclera)
    • കണ്ണിന് ദൃഢത നൽകുന്ന വെളുത്ത നിറമുള്ള ബാഹ്യപാളി.
    • യോജകകലയാൽ നിർമിതം.
  • രക്തപടലം (Choroid)
    • ധാരാളം രക്തക്കുഴലുകൾ കാണപ്പെടുന്ന മധ്യപാളി.
  • ദൃഷ്ടിപടലം (Retina)
    • പ്രകാശഗ്രാഹികൾ കാണപ്പെടുന്ന ആന്തരപാളി.

Related Questions:

പാപ്പിലകളിൽ കാണപ്പെടുന്ന രുചി അറിയിക്കുന്ന ഭാഗങ്ങളാണ് :

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.വിറ്റാമിന്‍ A യുടെ കുറവുള്ള കുട്ടികളില്‍ നിശാന്ധത ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്.

2.വിറ്റാമിന്‍ A യുടെ കുറവ് റോഡോപ്സിന്റെ കുറവിനുകാരണമാകുന്നു. തന്‍മൂലം മങ്ങിയ വെളിച്ചത്തില്‍ കാഴ്ചശക്തി കുറയുന്നു.

3.വിറ്റാമിന്‍ C യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം സീറോഫ്താല്‍മിയ ആണ്.

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ റോഡ് കോശങ്ങളുമായി ബന്ധപ്പെട്ടവ ഏത് ?

1.നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു.

2.തീവ്രപ്രകാശത്തില്‍ കാഴ്ച നല്‍കാന്‍ സഹായിക്കുന്നു.

തിമിരത്തിനു കാരണം :
കോൺകോശങ്ങളുടെ തകരാറു മൂലം ചുവപ്പും പച്ചയും നിറങ്ങൾ തിരിച്ചറിയാൻ പറ്റാത്ത രോഗാവസ്ഥയാണ് ?