Challenger App

No.1 PSC Learning App

1M+ Downloads
ഒരു അക്വേറിയത്തിന്റെ ചുവട്ടിൽ നിന്ന് ഉയരുന്ന വായു കുമിള മുകളിലേക്ക് വരും തോറും എന്ത് സംഭവിക്കുന്നു ?

Aമർദ്ദം കുറയുന്നതിനാൽ കുമിളയുടെ വലുപ്പം കുറയുന്നു

Bമർദ്ദം കുറയുന്നതിനാൽ കുമിളയുടെ വലുപ്പം കൂടുന്നു

Cമർദ്ദം കൂടുന്നതിനാൽ കുമിളയുടെ വലുപ്പം കുറയുന്നു

Dമർദ്ദം കൂടുന്നതിനാൽ കുമിളയുടെ വലുപ്പം കൂടുന്നു

Answer:

B. മർദ്ദം കുറയുന്നതിനാൽ കുമിളയുടെ വലുപ്പം കൂടുന്നു

Read Explanation:

ബോയിൽ നിയമം:

          താപനില സ്ഥിരമായി ഇരിക്കുമ്പോൾ, ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം, അതിന്റെ മർദ്ദത്തിന് വിപരീത അനുപാതത്തിൽ ആയിരിക്കും. ഇതാണ് ബോയിൽ നിയമം. 

  • അക്വേറിയത്തിന്റെ ചുവട്ടിൽ മർദ്ദം കൂടുതലായിരിക്കും. 
  • വാതക കുമിളകൾ ഉയർന്നു വരുന്നതനുസരിച്ച്, മർദ്ദം കുറഞ്ഞു വരുന്നു, കുമിളകളുടെ വ്യാപ്തം കൂടി വരുന്നു.

Related Questions:

Which law is Willebrod Snell's most important contribution to science?
ഹോട്ട് എയർ ബലൂൺ ഏങ്ങനെ പ്രവർത്തിക്കുന്നു എന്നതിൻെറ വിശദീകരണം ഏത് നിയമമാണ് നല്കുന്നത്
ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈഡ്രോളിക് ജാക്ക് പ്രവർത്തിക്കുന്നത്?
'താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത അളവ് വാതകത്തിന്റെ മർദ്ദം വ്യാപ്തത്തിന് വിപരീതാനുപാതത്തിലായിരിക്കും'. ഈ പ്രസ്‌താവന ഏത് വാതക നിയമവുമായി ബന്ധപ്പെട്ടതാണ്?
ഊതിവീർപ്പിച്ച ഒരു ബലൂൺ അല്പ സമയം വെയിലത്തു വച്ചാൽ, വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് വാതക നിയമം ഏത് ?