Challenger App

No.1 PSC Learning App

1M+ Downloads
ജലം ഘനീഭവിച്ച്‌ ഐസ് ആകുമ്പോൾ സാന്ദ്രതക്ക് എന്ത് സംഭവിക്കും ?

Aകൂടും

Bകുറയും

Cമാറ്റം സംഭവിക്കില്ല

Dഇതൊന്നുമല്ല

Answer:

B. കുറയും

Read Explanation:

Confusion വേണ്ട:

ജലം ഘനീഭവിച്ച്‌ ഐസ് ആകുമ്പോൾ; 

  • വ്യാപ്തം കൂടുന്നു 
  • സാന്ദ്രത കുറയുന്നു   

എന്നാൽ, 

ജലം ഘനീഭവിച്ച്‌ ഐസ് ആകുമ്പോൾ;

  • വ്യാപ്തം ആദ്യം കുറയുന്നു  (4° C വരെ), പിന്നീട് കൂടുന്നു 
  • സാന്ദ്രത ആദ്യം കൂടുന്നു (4° C വരെ), പിന്നീട് കുറയുന്നു   

 

ജലത്തിന്റെ അസാധാരണ സ്വഭാവം (Anomalous behaviour of water / Anomalous expansion of water):

  • സാധാരണ ഊഷ്മാവിൽ ജലം തണുക്കുമ്പോൾ, മിക്ക പദാർത്ഥങ്ങളെയും പോലെ, ജലവും ചുരുങ്ങുകയും, സാന്ദ്രത വർദ്ധിക്കുകയും ചെയ്യുന്നു.
  • ഏകദേശം 4° C ൽ അത് പരമാവധി സാന്ദ്രതയിൽ എത്തുകയും, പിന്നീട് ഫ്രീസിങ് പോയിന്റിലേക്ക് അടുക്കുമ്പോൾ, സാന്ദ്രത കുറയുകയും ചെയ്യുന്നു.
  • ജലം തണുപ്പിക്കുമ്പോൾ, 4°C വരെ ജലം ചുരുങ്ങുന്നു, അതായത്, വ്യാപ്തം കുറയുന്നു.
  • എന്നാൽ 4° C നു ശേഷം, ജലം വികസിക്കുന്നു.  
  • ജല തന്മാത്രകൾ ഘനീഭവിക്കുമ്പോൾ, അവയ്ക്ക് ഒരു സ്ഫടിക ഘടന (crystalline structure) ലഭിക്കുന്നു.
  • ഇത് തന്മാത്രകൾക്കിടയിൽ കൂടുതൽ ഇടം സൃഷ്ടിക്കുകയും, വ്യാപ്തം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • ഇതിനാലാണ്, ജലത്തിന്റെ സാന്ദ്രത കുറയുന്നത്.
  • ജലം പരമാവധി സാന്ദ്രതയിലെത്തുന്നത്  4° C ലാണ്. 
  • ഈ പ്രതിഭാസത്തെ, ജലത്തിന്റെ അസാധാരണ സ്വഭാവം (anomalous behaviour of water / anomalous expansion of water) എന്നറിയപ്പെടുന്നു.

Note:

  • 4° C ൽ നിന്ന് 0° C വരെ തണുക്കുന്നതിനാൽ സാന്ദ്രതയിലെ കുറവ്, തണുത്തുറഞ്ഞ ജലം മുകളിലേക്ക് വരുന്നു. 
  • മരവിപ്പിക്കുമ്പോൾ വെള്ളം കൂടുതൽ വികസിക്കുന്നു , അങ്ങനെ വെള്ളം മുകളിൽ നിന്ന് താഴേക്ക് മരവിപ്പിക്കുകയും, ഐസ് വെള്ളത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്യുന്നു. 

Related Questions:

ഘനജലത്തിൽ ഹൈഡ്രജന്റെ ഏതു ഐസോടോപ്പ് ആണ് അടങ്ങിയിരിക്കുന്നത് ?

മര്‍ദ്ദം കൂടുമ്പോള്‍ തിളനിലയും കൂടുന്നു .ഈ പ്രതിഭാസം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണം ഏത്?

  1. പ്രഷര്‍കുക്കര്‍
  2. ഇലക്ട്രിക് കെറ്റില്‍
  3. ഇലക്ട്രിക് സ്റ്റൗ
  4. വാഷിംഗ് മെഷീന്‍
    ഒരു നിശ്ചിത മാസ് പദാർത്ഥത്തിൽ ഉപരിതല പരപ്പളവ് ഏറ്റവും കുറഞ്ഞിരിക്കുന്നത് ഏത് ആകൃതിയിലാണ് ?
    ജലം ഘനീഭവിച്ച്‌ ഐസ് ആകുമ്പോൾ വ്യാപ്തത്തിനു എന്ത് സംഭവിക്കും ?
    നുക്ലീയാർ റിയാക്ടറിൽ ഉപയോഗിക്കുന്ന ജലം ഏതാണ് ?