Challenger App

No.1 PSC Learning App

1M+ Downloads
ജലം 4°C നിന്നും 0°C ലേക്ക് തണുപ്പിക്കുമ്പോൾ വ്യാപ്തത്തിനു എന്ത് മാറ്റം ഉണ്ടാകുന്നു ?

Aകൂടുന്നു

Bകുറയുന്നു

Cആദ്യം കൂടുന്നു പിന്നീട് കുറയുന്നു

Dമാറ്റമില്ല

Answer:

A. കൂടുന്നു

Read Explanation:

സാധാരണ താപനിലയുള്ള ജലം തണുപ്പിക്കുമ്പോൾ ആദ്യം മറ്റു പദാർത്ഥങ്ങളെ പോലെ സങ്കോചിക്കുന്നു. എന്നാൽ 4°C നിന്നും 0°C ലേക്ക് തണുപ്പിക്കുമ്പോൾ വ്യാപ്തം കൂടുകയാണ് ചെയ്യുന്നത്. മറ്റ് പദാർത്ഥങ്ങളെ അപേക്ഷിച്ചു ജലത്തിനുള്ള ഈ പ്രതിഭാസമാണ് അസാധാരണ വികാസം (Anomalous Expansion).


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക .

1.താപത്തെ കുറിച്ച് പഠിക്കുന്ന പഠനശാഖയാണ് തെർമോഡൈനാമിക്സ് 

2.ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ് അതിന്റെ താപനില 

3.ഒരു പദാർത്ഥത്തിലെ  തന്മാത്രകളുടെ ഗതികോർജ്ജത്തിന്റെ അളവ് വർദ്ധിച്ചാൽ താപനില വർദ്ധിക്കുന്നു

താപഗതികത്തിലെ മൂന്നാം നിയമത്തിന്റെ ഗണിതരൂപത്തിൽ S-S₀ = KB In Ω എന്നതിൽ Ω എന്നത് എന്താണ് സൂചിപ്പിക്കുന്നത്?
ഹീറ്റിങ് എലമെൻറ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
ബാഷ്പന ലീനതാപത്തിന്റെ യൂണിറ്റ് ഏത് ?
ഇൻഫ്രാറെഡ് കണ്ടെത്തിയത് ആര് ?