Challenger App

No.1 PSC Learning App

1M+ Downloads
നിരീക്ഷണ രീതിയിലൂടെ മാത്രം വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്നത് ?

Aപെരുമാറ്റങ്ങൾ

Bകാഴ്ചപ്പാടുകൾ

Cധാരണകളും ആശയങ്ങളും

Dമൂല്യങ്ങൾ

Answer:

A. പെരുമാറ്റങ്ങൾ

Read Explanation:

നിരീക്ഷണ രീതി (Observation)

  • ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം തന്നെ നേരിട്ട് നിരീക്ഷിക്കുന്ന രീതിയാണിത്. 
  • സ്വഭാവ പഠനത്തിന്റെ  ആദ്യകാല രീതിയാണിത്.
  • ആധുനികകാലത്ത് നിരീക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒട്ടേറെ ശാസ്ത്രീയ ഉപകരണങ്ങൾ ലഭ്യമാണ്. 
  • വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി ഗ്രൂപ്പ് അറിയാതെ നിരീക്ഷിക്കുമ്പോൾ അത് പരോക്ഷനിരീക്ഷണവും (Indirect observation) നിരീക്ഷകൻ കൂടി നിരീക്ഷണ വിധേയമാക്കുന്നവർക്കൊപ്പം നിന്നു നിരീക്ഷിക്കുമ്പോൾ അത് ഭാഗഭാഗിത്വ നിരീക്ഷണ (Participant observation)വുമാകുന്നു.
  • നിരീക്ഷണം ഫലപ്രദമാകണമെങ്കിൽ കൃത്യമായ പ്ലാനിങ്, ഉപകരണങ്ങളുടെ (കാമറ, ടേപ്പ്, വീഡിയോ, പട്ടികകൾ, സ്ക്രീനുകൾ) യുക്തിപരമായ ഉപയോഗം, നിരീക്ഷകന്റെ മികച്ച വൈദഗ്ധ്യം, നിരീക്ഷകന്റെ സ്വാധീനരഹിതവും വസ്തുനിഷ്ഠവുമായ സമീപനം, വേഗത്തിലും കൃത്യവുമായ റിക്കാർഡിങ് എന്നിവ അനിവാര്യമാണ്.
  • ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ ഉയർന്ന വിശ്വാസ്യത നിരീക്ഷണരീതിയുടെ മേന്മയാണെങ്കിലും യോഗ്യതയുള്ള നിരീക്ഷകരുടെ കുറവും നിരീക്ഷക പക്ഷപാതവും വിവരങ്ങളുടെ രേഖീകരണ വൈഷമ്യവും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ക്ലാസുമുറിയിൽ പല സന്ദർഭങ്ങളിലും ഈ രീതി സഹായകരമാണ്

Related Questions:

ഒരു അധ്യാപിക കുട്ടികൾക്ക് പഴങ്ങളുടേയും പച്ചക്കറികളുടേയും ചിത്രങ്ങൾ നല്കി ക്ലാസ് മുറിയിൽ ചർച്ച നടത്തുന്നു. കുട്ടികൾ, നേടിയ വിവരങ്ങൾ അവരുടെ മുന്നറിവുമായി സംയോജിപ്പിച്ച് സമീകൃതാഹാരമെന്ന ആശയത്തെക്കുറിച്ച് ധാരണ നേടുന്നു. ഈ പഠന രീതി താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബോധനത്തിൽ നിന്ന് പഠനത്തിലേക്ക് ഊന്നൽ മാറ്റാൻ എങ്ങനെ കഴിയും ?
ജീവിയിൽ പ്രതികരണമുണ്ടാകുന്ന ഹേതു എന്ത് പേരിൽ അറിയപ്പെടുന്നു ?
താഴെപ്പറയുന്നവയിൽ ആലേഖന വൈകല്യ (Dysgraphia) ത്തിൽ ഉൾപ്പെടാത്ത പഠന പ്രശ്നമേത് ?
അശ്രദ്ധാപരമായി ക്ലാസില്‍ ഇരിക്കുന്ന ഒരു കുട്ടിയെ എങ്ങനെ കൈകാര്യം ചെയ്യാം ?