Challenger App

No.1 PSC Learning App

1M+ Downloads
കാന്തിക മണ്ഡലം എന്നാലെന്ത് ?

Aകാന്തത്തിന്റെ മദ്ധ്യഭാഗം

Bഒരു കാന്തത്തിന് ചുറ്റുമുള്ള കാന്തികബലം അനുഭവപ്പെടുന്ന പ്രദേശം

Cഒരു കാന്തത്തിന്റെ അറ്റം

Dകാന്തിക ധ്രുവം

Answer:

B. ഒരു കാന്തത്തിന് ചുറ്റുമുള്ള കാന്തികബലം അനുഭവപ്പെടുന്ന പ്രദേശം

Read Explanation:

കാന്തിക മണ്ഡലം (Magnetic Field)

  • കാന്തം പ്രയോഗിക്കുന്ന ബലമാണ് കാന്തികബലം.

  • ഒരു കാന്തത്തിന്റെ ചുറ്റുമുള്ള, കാന്തികബലം അനുഭവപ്പെടുന്ന പ്രദേശത്തെയാണ് കാന്തിക മണ്ഡലം എന്ന് പറയുന്നത്.

  • കാന്തിക മണ്ഡലം അദൃശ്യമാണ് – കണ്ണുകൊണ്ട് നേരിട്ട് കാണാൻ കഴിയില്ല.

  • എന്നാൽ ഇരുമ്പുപൊടി (iron filings) ഉപയോഗിച്ച് കാന്തിക മണ്ഡല രേഖകൾ (Magnetic field lines) അറിയാം.

  • പരീക്ഷണത്തിൽ ഇരുമ്പു പൊടി കാന്തത്തിനടുത്ത് ഒരു പ്രത്യേക ക്രമത്തിൽ നിരന്നു നിൽക്കുന്നത് കാണാം.

  • ഈ നിരപ്പുകൾ തന്നെ കാന്തിക മണ്ഡല രേഖകൾ (Magnetic Field Lines) ആണ്


Related Questions:

കാന്തത്തിന്റെ ആകർഷണബലം ഏറ്റവും കൂടുതലായിട്ടുള്ള ഭാഗം ഏതാണ്?
വടക്കുനോക്കിയന്ത്രത്തിലെ കാന്തിക സൂചി എങ്ങനെ ചലിക്കുന്നു?
ഏറ്റവും ശക്തിയുള്ള കാന്തങ്ങൾ ഏത് വസ്തുവിൽ നിന്നാണ് നിർമ്മിക്കുന്നത്?
ഭൂമിയുടെ വടക്കുദിശ ചൂണ്ടുന്ന അഗ്രം
ഭൂമിയുടെ തെക്കുദിശ ചൂണ്ടുന്ന അഗ്രം