App Logo

No.1 PSC Learning App

1M+ Downloads
പ്രത്യക്ഷ നികുതിക്ക് ഉദാഹരണം ?

Aവിൽപന നികുതി

Bവാഹന നികുതി

Cകസ്റ്റംസ് തീരുവ

Dവിനോദ നികുതി

Answer:

B. വാഹന നികുതി

Read Explanation:

നികുതികളെ പ്രത്യക്ഷ നികുതി, പരോക്ഷ നികുതി എന്നിങ്ങനെ തിരിക്കാറുണ്ട്.

പ്രത്യക്ഷ നികുതി (Direct Taxes)

  • ആരിലാണോ നികുതി ചുമത്തുന്നത്‌ അയാള്‍ തന്നെ നികുതി അടയ്ക്കുന്നു.

  • ഇവിടെ നികുതി ചുമത്തപ്പെടുന്നതും നികുതിമുലമുളള സാമ്പത്തിക ഭാരം അനുഭവിക്കുന്നതും ഒരാള്‍ തന്നെയായതിനാല്‍ ഇത്തരം നികുതികള്‍ പ്രത്യക്ഷനികുതി എന്നറിയപ്പെടുന്നു

  • നികുതിഭാരം നികുതിദായകന്‍ തന്നെ വഹിക്കുന്നു എന്നത്‌ പ്രത്യക്ഷനികുതിയുടെ പ്രത്യേകതയാണ്.

പ്രത്യക്ഷ നികുതിയുടെ ഉദാഹരണങ്ങൾ :

  • ആദായ നികുതി
  • സ്വത്തുനികുതി
  • കാർഷികാദായ നികുതി
  • കെട്ടിട നികുതി
  • കോർപ്പറേറ്റ് നികുതി
  • വാഹന നികുതി
  • ഭൂനികുതി 

Related Questions:

പ്രത്യക്ഷ പരോക്ഷ നികുതികളെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി ഏത് ?

താഴെ പറയുന്നവയിൽ പ്രത്യക്ഷ നികുതി (Direct Tax) അല്ലാത്തത് ഏത് ? 

1) കസ്റ്റംസ് ടാക്സ് 

2) കോർപ്പറേറ്റ് ടാക്സ് 

3) പ്രോപ്പർട്ടി ടാക്സ് 

4) ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ്

നികുതികളുടെ ‘ഒപ്റ്റിമൽ മിശ്രണം’ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
2025-26 കേന്ദ്ര സർക്കാർ ബജറ്റിലെ പ്രഖ്യാപനപ്രകാരം എത്ര രൂപ വാർഷിക വരുമാനം ഉള്ളവരെയാണ് ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയത് ?

നികുതി വരുമാനവും നികുതിയേതര വരുമാനവും സംബന്ധിച്ച ശരിയായ പ്രസ്താവന ഏത്?

  1. നികുതി വരുമാനം വ്യക്തികളിൽ നിന്നും ബിസിനസ്സുകളിൽ നിന്നുമാണ് ഈടാക്കുന്നത്, എന്നാൽ നികുതിയേതര വരുമാനം ബിസിനസ്സുകളിൽ നിന്ന് മാത്രമാണ് ഈടാക്കുന്നത്
  2. നികുതി വരുമാനം സർക്കാർ നിർബന്ധിതമായി ഈടാക്കുന്ന നികുതികളിലൂടെ ലഭിക്കുന്ന വരുമാനമാണ്, അതേ സമയം നികുതിയേതര വരുമാനം സർക്കാർ സേവനങ്ങൾ, ഫീസ്, നിക്ഷേപങ്ങൾ എന്നിവ വഴി ലഭിക്കുന്നതാണ്
  3. നികുതി വരുമാനവും നികുതിയേതര വരുമാനവും സർക്കാറിലേക്കുള്ള നിർബന്ധിത പേയ്മെന്റ്സ്‌കളാണ്
  4. നികുതിയേതര വരുമാനത്തിൽ പിഴകളിൽ നിന്നും ശിക്ഷകളിൽ നിന്നും കിട്ടുന്ന വരുമാനം ഉൾപ്പെടുന്നു. എന്നാൽ പലിശ വരുമാനം ഉൾപ്പെടുന്നില്ല