Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ അനുഭവങ്ങളിൽ നിന്നുമുണ്ടാകുന്ന മൂല്യങ്ങൾക്ക് വിശദീകരണം നൽകുന്നതിനാൽ പ്രായോഗിക വാദത്തെ വിശേഷിക്കപ്പെടുന്ന മറ്റൊരു പേരെന്ത് ?

Aമാനവികദർശനം

Bപരീക്ഷണവാദം

Cപ്രകൃതിവാദം

Dആശയവാദം

Answer:

A. മാനവികദർശനം

Read Explanation:

പ്രായോഗികവാദം (Pragmatism) 

  • ആധുനിക അമേരിക്കൻ ചിന്തയാണ് പ്രായോഗിക വാദം
  • വസ്തുനിഷ്ഠമായ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് പ്രായോഗികവാദം. 
  • പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും യുക്തിയിലൂടെയും തെളിയിക്കാവുന്ന അറിവുകളെ മാത്രമേ പ്രായോഗിക വാദം അംഗീകരിക്കുന്നുള്ളു.
  • ചാൾസ് പിയേഴ്സിനെ പ്രായോഗികവാദതിന്റെ പിതാവായി അറിയപ്പെടുന്നു. 
  • പ്രായോഗികവാദ വക്താക്കളിൽ പ്രധാനികളായിരുന്നു വില്യം ജെയിംസ്, ജോൺ ഡൂയി.
  • പ്രായോഗികവാദത്തെ മാനവിക ദർശനമെന്നും (Humanism), പരീക്ഷണ വാദമെന്നും വിശേഷിപ്പിക്കാറുണ്ട്.
  • മനുഷ്യന്റെ അനുഭവങ്ങളിൽ നിന്നുമുണ്ടാകുന്ന മൂല്യങ്ങൾക്ക് വിശദീകരണം നൽകുന്നതിനാലാണ് ഇതിനെ മാനവികദർശനം എന്നു വിശേഷിപ്പിക്കുന്നത്.
  • ശാസ്ത്ര പരീക്ഷണങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നതിനാൽ പരീക്ഷണവാദം ( Experimentalism ) എന്നും പ്രായോഗികവാദത്തെ വിശേഷിപ്പിക്കുന്നു.

Related Questions:

പ്രശ്ന പരിഹരണത്തിലെ ഘട്ടങ്ങളെ ക്രമമായി രേഖപ്പെടുത്തുക

  1. പരികല്പനയുടെ രൂപീകരണം
  2. പ്രശ്നം തിരിച്ചറിയൽ
  3. വിവരശേഖരണം
  4. നിഗമനത്തിൽ എത്തിച്ചേരൽ
To teach the concept of "Reflection of Light," NCF 2005 would prefer:
തിരിച്ചറിയുക എന്ന സ്പഷ്ടീകരണം ഏത് തലത്തിൽ ഉൾപ്പെടുന്നു ?
അധ്യാപിക പഠനലക്ഷ്യം നിശ്ചയിക്കുകയും പഠിതാവ് പഠനവിഷയം ആഴത്തിൽ പഠിക്കുകയും സമയബന്ധിതമായി തയ്യാറാക്കി സമർപ്പിക്കുകയും ചെയ്യുന്നതാണ് ?
Which one is NOT true in a constructivist classroom?