App Logo

No.1 PSC Learning App

1M+ Downloads

എന്താണ് യൂട്രോഫിക്കേഷൻ?

Aജലത്തിന്റെ ലവണാംശം വർദ്ധിക്കുന്ന അവസ്ഥ

Bജലാശയങ്ങളുടെ അമിതമായ പോഷക സമ്പുഷ്ടീകരണം

Cജലാശയങ്ങളുടെ അസിഡിഫിക്കേഷൻ സംഭവിക്കുന്ന അവസ്ഥ

Dജലത്തിന്റെ ലവണാംശം കുറയുന്ന അവസ്ഥ

Answer:

B. ജലാശയങ്ങളുടെ അമിതമായ പോഷക സമ്പുഷ്ടീകരണം

Read Explanation:

യൂട്രോഫിക്കേഷൻ

  • യൂട്രോഫിക്കേഷൻ എന്നത് ജലസ്രോതസ്സുകളുടെ അമിതമായ പോഷക  സമ്പുഷ്ടീകരണമാണ് 
  • ഈ പ്രക്രിയ ക്രമേണ  പാരിസ്ഥിതിക അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു.
  • നൈട്രജൻ, ഫോസ്ഫറസ് എന്നിവയാണ് യൂട്രോഫിക്കേഷനിൽ ഉൾപ്പെടുന്ന പ്രധാന പോഷകങ്ങൾ.
  • ജല മലിനീകരണത്തിലൂടെ അടിഞ്ഞ്കൂടുന്ന ഈ പോഷകങ്ങൾ ജലാശയത്തിലെ ആൽഗകളുടെയും മറ്റ് ജലസസ്യങ്ങളുടെയും ദ്രുതഗതിയിലുള്ള വളർച്ചയ്ക് കാരണമാകുന്നു 
  • ആൽഗകളുടെ അമിതമായ വളർച്ച(Algal Bloom) കുറഞ്ഞ ഓക്സിജന്റെ അളവ് (ഹൈപ്പോക്സിയ) അല്ലെങ്കിൽ വെള്ളത്തിൽ ഓക്സിജന്റെ പൂർണ്ണമായ അഭാവത്തിന് (അനോക്സിയ) കാരണമാകുന്നു
  • ഇങ്ങനെ ജലശയത്തിലെ ഓക്സിജൻ കുറയുന്നത്  മത്സ്യങ്ങളെയും മറ്റ് ജലജീവികളെയും ദോഷകരമായി ബാധിക്കുന്നു.
  • ഇങ്ങനെ  ജലജീവികള്‍ ഓക്സിജന്‍ ലഭിക്കാതെ ചത്തൊടുങ്ങുകയും ചെയ്യും.
  • പിന്നീട് അമിതമായി വളർന്ന  ജല സസ്യങ്ങള്‍ നശിക്കുമ്പോള്‍ ബാക്ടീരിയകളും മറ്റും അവയെ ജീര്‍ണ്ണിപ്പിക്കുന്നു.
  • ഈ പ്രക്രിയക്കും ബാക്ടീരിയ ഉപയോഗപ്പെടുത്തുന്നത് ജലത്തിലെ ഓക്സിജനാണ്.
  • ഇതും ജലത്തിലെ ഓക്സിജന്‍റെ അളവില്‍ കുറവ് വരുത്തുന്നു.
  • ജലാശയം മലിനമാണ്‌ എന്നതിന്‍റെ ഉത്തമ തെളിവാണ് യൂട്രോഫിക്കേഷൻ

Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് മിനമാറ്റ രോഗത്തിന് കാരണമാകുന്നത്?

Itai Itai disease is caused by?

Itai Itai affects which part of the human body?

Tropospheric ozone is formed when _________ combines with hydrocarbons in the presence of sunlight.

2023 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഏത് ?