Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിങ് ഉപഗ്രഹം ?

Aകാർട്ടോസാറ് - 1

Bമെറ്റസാറ് - 1

Cറിസാറ്റ് - 1

Dഓഷൻസാറ് - 1

Answer:

C. റിസാറ്റ് - 1

Read Explanation:

ഇന്ത്യയുടെ ആദ്യ തദ്ദേശനിർമിത റഡാർ ഇമേജിങ് ഉപഗ്രഹമാണ്‌ റിസാറ്റ്-1. റിസാറ്റ്-1 എന്നത് റഡാർ ഇമേജിങ്ങ് സാറ്റലൈറ്റ്-1 എന്നതിന്റെ ചുരുക്കപ്പേരാണ്. ഇസ്രോ നിർമ്മിക്കുന്ന റിസാറ്റ് ശ്രേണിയിൽ പെട്ട ഒന്നാമത്തേതും എന്നാൽ രണ്ടാമതായി വിക്ഷേപിക്കുന്നതുമായ ഉപഗ്രഹമാണിത്. 1850 കിലോ ഭാരമുള്ള ഉപഗ്രഹം തദ്ദേശീയമായി നിർമിച്ചതിൽ ഏറ്റവും ഭാരമേറിയതുമാണ്. ഇന്ത്യ ഇതു വരെ വിക്ഷേപിച്ചിട്ടുള്ളതിൽ ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിത്. ശ്രീഹരിക്കോട്ട ദ്വീപിലെ സതീഷ് ദവാൻ ലോഞ്ചിങ്ങ് പാഡിൽ നിന്നു 2012 ഏപ്രിൽ 26 ൻ ഇന്ത്യൻ സമയം കാലത്ത് 5.47 നു വിക്ഷേപിച്ചു.


Related Questions:

ഇന്ത്യയുടെ ആദ്യത്തെ Pico സാറ്റലൈറ്റ് ?
ഇന്ത്യയുടെ ബഹിരാകാശ യാത്രാ പേടകമായ ഗഗൻയാൻറെ പരീക്ഷണത്തിൻറെ ഭാഗമായി ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർഷൻ മിഷൻ നടത്തിയത് എന്ന് ?
ബഹിരാകാശ പര്യവേഷണത്തെ കുറിച്ചുള്ള പദ്ധതിരേഖ തയാറാക്കുക എന്ന ഉത്തരവാദിത്തമുള്ള ബഹിരാകാശ ഏജൻസി ഏത് ?
ഇന്ത്യയിലേക്കെത്തുന്ന എലോൻ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനി (സാറ്റ്കോം )?
2023 മേയ് 5 ന് ഇന്ത്യയിൽ കാണപ്പെട്ട ചന്ദ്രഗ്രഹണം ഏതാണ് ?