Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംസ്കാരത്തിന്റെ തനതു സവിശേഷതകൾ മറ്റൊരു സംസ്കാരത്തിലേക്ക് കലരുന്നതിനെ എന്താണ് വിളിക്കുന്നത്?

Aസംസ്കാരാന്തരം

Bസാംസ്കാരികവ്യാപനം

Cസംസ്കാരസംരക്ഷണം

Dസാംസ്കാരികപ്രതിരോധം

Answer:

B. സാംസ്കാരികവ്യാപനം

Read Explanation:

  • ഒരു സംസ്കാരത്തിന്റെ തനതുസവിശേഷതകൾ മറ്റൊരു സംസ്കാരത്തിലേക്ക് കലരുന്നതാണ് സാംസ്ക‌ാരികവ്യാപനം.

  • വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിൽ ഇടപഴകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

  • ഒരു സംസ്കാരത്തിൽ നിന്ന് മറ്റു സംസ്‌കാരങ്ങളിലേക്കും, തിരിച്ചും ഈ വ്യാപനം സംഭവിക്കാം.

  • കേരളത്തിൽ അതിഥിത്തൊഴിലാളികളുടെ എണ്ണം വർധിച്ചപ്പോൾ അവരുടെ ഭക്ഷണവിഭവങ്ങൾ ഇവിടെയും സുലഭമായി ലഭിക്കാൻ തുടങ്ങി പാനിപൂരി, പനീർ ടിക്ക, ദാൽ മഖനി പോലുള്ളവ ഉദാഹരണങ്ങളാണ്.

  • വസ്ത്രം, ഭാഷ, ആഘോഷം തുടങ്ങിയവയിലും മാറ്റങ്ങൾ പ്രകടമാണ്.

  • ഇത്തരത്തിൽ വിവിധ സംസ്കാരങ്ങൾ സൗഹൃദപൂർവം ഇടപഴകുമ്പോഴാണ് സാംസ്കാരിക വ്യാപനം സംഭവിക്കുന്നത്.


Related Questions:

സാമൂഹീകരണം ആരംഭിക്കുന്നത് എപ്പോൾ?
തെയ്യം വർഷത്തിൽ എത്ര പ്രാവശ്യം കെട്ടിയാടാറുണ്ട്?
'പ്രിമിറ്റീവ് കൾച്ചർ' എന്ന പുസ്തകം രചിച്ചതാര് ?

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും സാംസ്കാരിക മാറ്റങ്ങളിലെ ആന്തരിക ഘടകങ്ങളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക

  1. സാംസ്കാരിക വ്യാപനം
  2. അന്യസംസ്‌കാരമാർജിക്കൽ
  3. സാംസ്കാരിക സ്വാംശീകരണം
  4. സാംസ്കാരിക നവീകരണം
  5. പാരിസ്ഥിതിക വ്യതിയാനം

    താഴെ നല്കിയിരിക്കുന്നവയിൽ നിന്നും തെയ്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?

    1. വടക്കൻ കേരളത്തിലെ ഒരു അനുഷ്ഠാനകലാരൂപം
    2. വർഷത്തിലൊരിക്കലാണ് തെയ്യം കെട്ടിയാടുന്നത്.
    3. തെയ്യത്തിന്റെ ആദ്യത്തെ ചടങ്ങ് - അടയാളം കൊടുക്കൽ
    4. വൈവിധ്യപൂർണ്ണമായ ചടങ്ങുകളാണ് തെയ്യത്തിനുള്ളത്