App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതിദത്തമായ അഭിപ്രേരണ എന്നറിയപ്പെടുന്ന അഭിപ്രേരണ ?

Aബാഹ്യാഭിപ്രേരണ

Bകൃത്രിമ അഭിപ്രേരണ

Cആന്തരികാഭിപ്രേരണ

Dമാനസിക അഭിപ്രേരണ

Answer:

C. ആന്തരികാഭിപ്രേരണ

Read Explanation:

  • അഭിപ്രേരണ രണ്ടു വിധത്തിൽ സംഭവിക്കുന്നു.
    1. ആന്തരികാഭിപ്രേരണ (Intrinsic motivation) 
    2. ബാഹ്യാഭിപ്രേരണ (Extrinsic motivation) 

ആന്തരികാഭിപ്രരണ

  • ബാഹ്യമായ പ്രേരണകൂടാതെ ഉള്ളിൽ നിന്നും സ്വയം ഉണ്ടാകുന്ന അഭിപ്രേരണ ആന്തരികാഭിപ്രേരണ
  • പ്രകൃതിദത്തമായ അഭിപ്രേരണ എന്ന പേരിലും ആന്തരികാഭിപ്രേരണ അറിയപ്പെടുന്നു.
  • ഒരു വ്യക്തിയിൽ സ്വാഭാവികമായുള്ള ആകാംക്ഷയേയും പ്രേരണയേയും ആശ്രയിച്ചിരിക്കുന്ന അഭിപ്രേരണ ആന്തരികാഭിപ്രേരണ
  • ആന്തരികാഭിപ്രേരണയ്ക്ക് അടിസ്ഥാനം - നൈസർഗിക വാസന

ബാഹ്യാഭിപ്രേരണ

  • ഒരാളുടെ പ്രവൃത്തി, ബാഹ്യമായ സമ്മാനങ്ങളാലോ, നേട്ടങ്ങളാലോ അംഗീകാരങ്ങളാലോ പ്രേരിതമാകുമ്പോൾ അതിനെ ബാഹ്യാഭിപ്രേരണ എന്നു പറയുന്നു.
  • ബാഹ്യ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന പ്രേരണയാണ് - ബാഹ്യാഭിപ്രേരണ
 

Related Questions:

The process that initiates, guides, and maintains goal-oriented behaviors is called
താഴെപ്പറയുന്നവയിൽ അഭിപ്രേരണയെ സ്വാധീനിക്കുന്ന ഘടകങ്ങൾ?
പഠന വസ്തു കഠിനമാവുകയോ പാഠ്യപദ്ധതിയിൽ മുൻപരിചയം ഇല്ലാതിരിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന പഠന വക്രം ?
ഏതാണ് ഏറ്റവും നല്ല വസ്തുനിഷ്ട മാതൃക ചോദ്യം?
വിദ്യാർത്ഥികൾക്ക് ഒരു പ്രശ്നം ഗ്രൂപ്പിൽ ചർച്ച ചെയ്യാൻ അവസരം നൽകുമ്പോൾ, അവരുടെ പഠന വക്രം ........ ?