കാന്തികബലം എന്നാലെന്ത് ?
Aവൈദ്യുതബലം
Bകാന്തം പ്രയോഗിക്കുന്ന ബലം
Cഗുരുത്വബലം
Dഇവയെല്ലാം
Answer:
B. കാന്തം പ്രയോഗിക്കുന്ന ബലം
Read Explanation:
കാന്തിക മണ്ഡലം (Magnetic Field)
കാന്തം പ്രയോഗിക്കുന്ന ബലമാണ് കാന്തികബലം.
ഒരു കാന്തത്തിന്റെ ചുറ്റുമുള്ള, കാന്തികബലം അനുഭവപ്പെടുന്ന പ്രദേശത്തെയാണ് കാന്തിക മണ്ഡലം എന്ന് പറയുന്നത്.
കാന്തിക മണ്ഡലം അദൃശ്യമാണ് – കണ്ണുകൊണ്ട് നേരിട്ട് കാണാൻ കഴിയില്ല.
എന്നാൽ ഇരുമ്പുപൊടി (iron filings) ഉപയോഗിച്ച് കാന്തിക മണ്ഡല രേഖകൾ (Magnetic field lines) അറിയാം.
പരീക്ഷണത്തിൽ ഇരുമ്പു പൊടി കാന്തത്തിനടുത്ത് ഒരു പ്രത്യേക ക്രമത്തിൽ നിരന്നു നിൽക്കുന്നത് കാണാം.
ഈ നിരപ്പുകൾ തന്നെ കാന്തിക മണ്ഡല രേഖകൾ (Magnetic Field Lines) ആണ്
