Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സരസ്വതിയമ്മയുടെ കൃതികളിൽപ്രകടമാകുന്നത് എന്ത് ?

ചുവടെ കൊടുത്തിട്ടുള്ള ഖണ്ഡിക വായിച്ച് 146 മുതൽ 150 വരെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. മലയാള കഥാസാഹിത്യത്തിൽ സ്ത്രീസ്വത്വം ശക്തമായി അവതരിപ്പിച്ച കഥാകാരിയാണ് കെ. സരസ്വതിയമ്മ. നവോത്ഥാനത്തിന്റെ അലകൾ നമ്മുടെ സാഹിത്യത്തിലേക്ക് കടന്നുവരാൻ തുടങ്ങിയ കാലത്താണ് അവർ കഥാരചനയിൽ ഏർപ്പെട്ടത്. സമൂഹത്തിലെന്നപോലെ സാഹിത്യത്തിലും പുരുഷ കേന്ദ്രീതമായ മൂല്യങ്ങളാണ് അന്ന് ഇവിടെ പ്രചാരം നേടിയിരുന്നത്. അത്തരം മൂല്യസങ്കല്പങ്ങളെ ചോദ്യം ചെയ്തുകൊണ്ട് കടന്നുവന്ന കഥാകാരിയാണ് കെ.സരസ്വതിയമ്മ. 1919 -ൽ ജനിച്ച് 1975 -ൽ മരിച്ച സരസ്വതിയമ്മ ഒരു ദശാബ്ദത്തിനടുത്തു മാത്രമേ കഥാരചനയിൽ ഏർപ്പെട്ടിരുന്നുള്ളൂ. സാഹിത്യ പ്രവർത്തനം അവർക്ക് അത്രയേറെ വെല്ലുവിളി നിറഞ്ഞത് ആയിരുന്നിരിക്കണം. "പുരുഷന്മാരില്ലാത്ത ലോകം' എന്ന ലേഖനത്തിൽ കെ. സരസ്വതിയമ്മ ഇങ്ങനെ കുറിക്കുന്നു. “ആദിയിൽ ഈ ഭൂമിയെയും ആകാശത്തെയും ആകാശത്തിലെ പറവകളെയും വെള്ളത്തിലെ മത്സ്യങ്ങളെയും കരയിലെ മൃഗങ്ങളെയും മറ്റും മറ്റും സൃഷ്ടിച്ചിട്ട് അതിന്റെ അധിപതിയായി സുഖിക്കാൻ ഈശ്വരൻ ആരെ തിരഞ്ഞെടുത്തു? ഒരു പുരുഷനെ. തന്റെ പ്രതിരൂപമായ പുരുഷനെ (പുരുഷൻ തന്റെ പ്രതിരൂപമായി ഈശ്വരനെ സൃഷ്ടിച്ചു എന്നു സമ്മതിച്ചാലും പുരുഷന്റെ പ്രാധാന്യം നശിക്കുന്നിലെന്നു മനസ്സിലാക്കണം.) അതെ, എന്നിട്ട് തന്റെ വാത്സല്യ ഭാജനമായ മനുഷ്യൻ തനിയെ ഇരുന്നു മുഷിയാതെ സന്തോഷിക്കാൻ മാത്രം ഉണ്ടാക്കപ്പെട്ടവളാണ് സ്ത്രീ. പുരുഷനു വേണ്ടി പുരുഷനിൽ നിന്ന് പരമപുരുഷൻ ഉണ്ടാക്കിയ വസ്തു താമരപ്പൂവിതളും എള്ളിൻപൂവും തൊണ്ടിപ്പഴവും ആനത്തലയും ഒന്നും കൂട്ടിച്ചേർത്തിട്ടല്ല, ആണിന്റെ ഒരു എല്ലിൻ കഷണം ഊരിയെടുത്തു രൂപം മാറ്റി ജീവവായു ഊതിക്കയറ്റിയതേയുള്ളൂ. അതാ ഉണ്ടായിവന്നു ഒരു പെണ്ണ്. പുരുഷനു സ്വൈര്യം കൊടുക്കാത്ത സുഖസാമഗ്രിയായും വാചാലമായ പ്രലോഭന മായും.'' പുരുഷനിർമ്മിതമായ മൂല്യങ്ങളും നീതിയും നിലനിൽക്കുന്ന സാമൂഹികാന്തരീക്ഷ ത്തിൽ സ്ത്രീ സ്വന്തം അന്തസ്സ് ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള പോരാട്ടത്തിന് ഒരുങ്ങുകയാണു വേണ്ടതെന്ന് കെ.സരസ്വതിയമ്മ വിശ്വസി ച്ചിരുന്നു. സ്ത്രീജീവിതത്തിന്റെ സമഗ്രത ആ കഥകളിൽ പ്രകടമാണ്.

Aസ്ത്രീജീവിതത്തിന്റെ സമഗ്രത

Bപുരുഷനിർമിതമായ മൂല്യങ്ങൾ

Cപുരുഷകേന്ദ്രിതമായ നീതി

Dസ്ത്രീസ്വത്വത്തിനു പ്രാധാന്യമുള്ള സാമൂഹികാന്തരീക്ഷം

Answer:

A. സ്ത്രീജീവിതത്തിന്റെ സമഗ്രത

Read Explanation:

സരസ്വതിയമ്മയുടെ കൃതികളിൽ പ്രകടമാകുന്നത് "സ്ത്രീജീവിതത്തിന്റെ സമഗ്രത" ആണ്.

### വിശദീകരണം:

കെ. ശരസ്വതി അമ്മ (K. Saraswathi Amma) മലയാള സാഹിത്യത്തിലെ പ്രമുഖ കഥാകാരിയും, സാമൂഹ്യചിന്തകനും ആയിരുന്നെങ്കിലും, അവർ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും അവരുടെ ആവശ്യങ്ങൾക്കും, പ്രശ്നങ്ങൾക്കും, ഹൗസോൾഡ് (household), സാമൂഹ്യ, പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ സ്ത്രീജീവിതത്തിന്റെ സമഗ്രത തെളിയിക്കുന്ന രചനകൾ അവതരിപ്പിച്ചു.

#### "സ്ത്രീജീവിതത്തിന്റെ സമഗ്രത":

  • - "സ്ത്രീജീവിതത്തിന്റെ സമഗ്രത" എന്നത് സ്ത്രീയുടെ മാനസികം, ശാരീരികം, സാമൂഹിക സ്ഥിതി എന്നിവയിൽ സമത്വവും, അവളുടെ അനുഭവങ്ങളും, സ്വാതന്ത്ര്യവും, പ്രതിസന്ധികളും


Related Questions:

"കുട്ടി മുതിർന്നവരുടെ ചെറുപതിപ്പ് അല്ല എന്ന നിരീക്ഷണവുമായി യോജിക്കുന്ന പ്രസ്താവനയേത്?
റൂസ്സോയുടെ അഭിപ്രായപ്രകാരം പഠനത്തിൽ മുഖ്യ പരിഗണന നൽകേണ്ടത് എന്തിന് ?
നമ്മുടെ മണ്ണിന്റെ മക്കൾ റെയ്ൻ റെയ്ൻ ഗോ എവേ' പാടുന്നതിന്റെ പ്രശ്നം എന്താണെന്നാണ് ലേഖകൻ പറയുന്നത് ?
കഥകളെ വ്യത്യസ്തമായ വായനാനുഭവമാക്കി മാറ്റുന്ന ഘടകം ഏത് ?
'വടക്കൻ പാട്ടുകളുടെ പണിയാല' എന്ന ഗ്രന്ഥം രചിച്ചതാര് ?