App Logo

No.1 PSC Learning App

1M+ Downloads
വിളംബിത ചാലകവികാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?

Aപ്രായത്തിനനുസരിച്ച് ശാരീരിക ശേഷികൾ വികസിക്കാത്ത അവസ്ഥ

Bശാരീരിക വെല്ലുവിളികൾ നേരിടുന്ന അവസ്ഥ

Cപഠനത്തിൽ മന്ദഗതി നേരിടുന്ന അവസ്ഥ

Dപഠനവൈകല്യങ്ങൾ അനുഭവപ്പെടുന്ന അവസ്ഥ

Answer:

A. പ്രായത്തിനനുസരിച്ച് ശാരീരിക ശേഷികൾ വികസിക്കാത്ത അവസ്ഥ

Read Explanation:

ചാലക ശേഷി വികസനം:

  • എണ്ണമറ്റ മാനുഷിക പ്രവർത്തനങ്ങളിൽ അന്തർഭവിച്ചിട്ടുള്ള വ്യത്യസ്ത കായിക ചലനങ്ങളുമായി ബന്ധപ്പെട്ട നൈപുണികളുടെ വികസനത്തെ കുറിക്കുന്നതാണ് ചാലക വികസനം.
  • പേശീ ചലനങ്ങളുടെ നിയന്ത്രണം ഉൾക്കൊള്ളുന്ന വികസന പ്രക്രിയയാണ് ചാലകശേഷി വികസനം.
  • ശക്തി, വേഗം, സൂക്ഷ്മത, ഒത്തിണക്കം എന്നിവ ചാലകശേഷി വികസനത്തിന്റെ സവിശേഷതയാണ്.

 

വിളംബിത ചാലക വികാസം  (Delayed Motor Development)
  • വിളംബിത ചാലകവികാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് - പ്രായത്തിനനുസരിച്ച് ശാരീരിക ശേഷികൾ വികസിക്കാത്ത അവസ്ഥ
 
കാരണങ്ങള്‍
  1. അനാരോഗ്യം
  2. തടിച്ച ശരീരം
  3. ന്യൂനബുദ്ധി
  4. അഭ്യാസക്കുറവ്
  5. ഭയം
  6. പ്രോത്സാഹനമില്ലായ്മ
  7. വിദഗ്ധ പരിശീലനക്കുറവ്

 


Related Questions:

രണ്ടോ മൂന്നോ കുട്ടികൾ തമ്മിൽ കളിക്കുമ്പോൾ ഉണ്ടാകുന്ന വികാസം ?
സാമൂഹിക ഉത്കണ്ഠരോഗം അറിയപ്പെടുന്ന മറ്റൊരു പേര് ?
സ്കൂളിലേക്കുള്ള തന്റെ ആദ്യദിനത്തിൽ റോബൻ ഒന്നിനു പിറകെ ഒന്നായി മൂന്ന് കുട്ടികളെ കണ്ടു; മൂന്നു പേരും റോബനെ ഈ സ്കൂളിലെ നോക്കി ചിരിച്ചു. കുട്ടികളെല്ലാം നല്ല സുഹൃത്തുക്കളാണെന്ന നിഗമനത്തിൽ റോബൻ എത്തിച്ചേർന്നു. ചിന്തയാണെന്ന് Awe ഇത് ഏത് തരം തിരഞ്ഞെടുക്കുക :
മൂന്നു വയസ്സു മുതൽ 6 വയസ്സ് വരെയുള്ള കാലഘട്ടം അറിയപ്പെടുന്നത് ?
പിയാഷെയുടെ കോഗ്നിറ്റീവ് ഡെവലപ്മെനറ്റിന്റെ സെൻസറിമോട്ടോർ ഘട്ടത്തിന്റെ ഏത് ഉപ-ഘട്ടത്തിലാണ് കുട്ടികൾ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ട്രയൽ-ആൻഡ്-എറർ ഉപയോഗിക്കുന്നത് ?