Challenger App

No.1 PSC Learning App

1M+ Downloads
"നെഗറ്റീവ് വിദ്യാഭ്യാസം" - എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?

Aശിശുവിന്റെ പ്രവണതകൾക്കും ശേഷികൾക്കും അനുസരണമായ വിദ്യാഭ്യാസമാണ്

Bശിശുവിന്റെ പ്രവണതകൾക്കും ശേഷികൾക്കും വിപരീതമായ വിദ്യാഭ്യാസമാണ്

Cഅദ്ധ്യാപകൻറെ പ്രവണതകൾക്കും ശേഷികൾക്കും അനുസരണമായ വിദ്യാഭ്യാസമാണ്

Dഅദ്ധ്യാപകൻറെ പ്രവണതകൾക്കും ശേഷികൾക്കും വിപരീതമായ വിദ്യാഭ്യാസമാണ്

Answer:

A. ശിശുവിന്റെ പ്രവണതകൾക്കും ശേഷികൾക്കും അനുസരണമായ വിദ്യാഭ്യാസമാണ്

Read Explanation:

ജീൻ ജാക്വസ് റുസ്സോ

  • പതിനെട്ടാം നൂറ്റാണ്ടിലെ പ്രസിദ്ധനായ തത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്നു ജീൻ ജാക്വിസ് റൂസ്സോ
  • "മാതാവ് കുട്ടികളുടെ നഴ്സും പിതാവ് അവരുടെ അധ്യാപകനുമാണ്" എന്ന് റൂസ്സോ അഭിപ്രായപ്പെട്ടു.
  • വിദ്യാഭ്യാസത്തിൽ പ്രകൃതിവാദത്തിന് തുടക്കം കുറിച്ച ഫ്രഞ്ച് ചിന്തകനാണ്.
  • ശിശുക്കള ശിശുക്കളായി തന്നെ കാണണമെന്നും മുതിർന്നവരുടെ പതിപ്പായി കാണരുതെന്നും അദ്ദേഹത്തിൻറെ ക്യതിയായ എമിലിയിൽ പറയുന്നു.  
  • കുഞ്ഞുങ്ങളെ മാതൃഭാഷ സംസാരിക്കാൻ ശീലിപ്പിക്കുക.
  • പ്രകൃതിയുമായി അടുത്തറിയാൻ ചെടികളും പൂക്കളുമൊത്ത് സ്വതന്ത്രമായി ഇടപെടാനുള്ള സാഹചര്യങ്ങൾ ലഭ്യമാക്കുക. 
  • "നെഗറ്റീവ് വിദ്യാഭ്യാസം" എന്ന ആശയം മുന്നോട്ടുവച്ചത് റൂസ്സായാണ്.
  • ശിശുവിന്റെ പ്രവണതകൾക്കും ശേഷികൾക്കും അനുസരണമായ വിദ്യാഭ്യാസമാണ് നെഗറ്റീവ് വിദ്യാഭ്യാസം
  • കുട്ടികളുടെ നൈസർഗ്ഗികമായ വാസനകൾക്ക് മുൻതൂക്കം നൽകി അവയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ളതാകണം വിദ്യാഭ്യാസം. 

Related Questions:

ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക ?

  1. മനശാസ്ത്രം വ്യവഹാരങ്ങളുടെ പഠനമാണ് എന്ന് പറഞ്ഞത് ക്രോ ആൻഡ് ക്രോ
  2. മനുഷ്യ വ്യവഹാരങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും പഠനമാണ് മനശാസ്ത്രം എന്ന് പറഞ്ഞത് കാൻ്റ്
  3. "ആദ്യം സൈക്കോളജിക്ക് അതിൻറെ ആത്മാവ് നഷ്ടമായി, പിന്നെ അതിനു മനസ്സ് നഷ്ടമായി, പിന്നെ അതിന് ബോധം നഷ്ടപ്പെട്ടു, ഇപ്പോഴും അതിന് ഏതോ തരത്തിലുള്ള വ്യവഹാരം ഉണ്ട്" - ആർ. എസ്. വുഡ്സ് വർത്ത്
    Compensatory education is meant for
    A child who feels neglected starts sucking his thumb again. This is an example of:

    മനശാസ്ത്രം അഥവാ സൈക്കോളജി എന്ന പദത്തിൻറെ അർത്ഥം ?

    1. ആത്മാവിൻറെ ശാസ്ത്രം എന്നാണ്. 
    2. വ്യവഹാരത്തിൻ്റെ ശാസ്ത്രം എന്നാണ്. 
    3. ബോധമണ്ഡലത്തിൻ്റെ ശാസ്ത്രം എന്നാണ്. 
    ചിന്തയുടെ സംഘടനത്തിനുള്ള ഉപകരണമാണ് ഭാഷ എന്നഭിപ്രായപ്പെട്ടതാര് ?