App Logo

No.1 PSC Learning App

1M+ Downloads
പൂർവ്വഘട്ട മലനിരകളുടെ ഏകദേശ നീളം എത്ര ?

A600 കി.മീ.

B1200 കി.മീ.

C1500 കി.മീ.

D800 കി.മീ.

Answer:

D. 800 കി.മീ.

Read Explanation:

പൂർവ്വഘട്ട മലനിരകൾ 

  • ഇന്ത്യയുടെ കിഴക്കൻ പ്രദേശത്ത് ബംഗാൾ ഉൾക്കടലിനും ഡെക്കാൺ പീഠഭൂമിക്കും സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവതനിര.

  • പശ്ചിമഘട്ടത്തേക്കാൾ പഴക്കമുള്ളതാണ് പൂർവ്വഘട്ടം

  • ഒഡീഷയിലെ മഹാനദിക്കും തമിഴ്‌നാട്ടിലെ വൈഗ നദിക്കും ഇടയിലായി 800 കി.മീ. നീളത്തിൽ വ്യാപിച്ചു കിടക്കുന്നു. 

  • പൂർവ്വഘട്ടം വ്യാപിച്ചുകിടക്കുന്ന സംസ്ഥാനങ്ങൾ ഒഡീഷ, ആന്ധ്രപ്രദേശ്, കർണാടകം, തമിഴ്‌നാട്, തെലങ്കാന.

  • ഇടമുറിഞ്ഞതും ഉയരം കുറഞ്ഞതുമായ മലനിരകൾ.

  • ഈ നിരകളിലെ വിടവുകളിലൂടെയാണ് ഉപദ്വീപിയ നദികൾ ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്. (മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി)

  • പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ജിൻഡാഘഡ (1690 മീ.). (Andhra Pradesh)

  • മഹേന്ദ്രഗിരി (1501 മീ.). (Odisha)


Related Questions:

The origin of Himalayas can best be explained by?
സത്പുരയുടെ രാജ്ഞി :
സത്‌ലജ് നദിക്കും കാളി (ഗോറി ഗംഗ, സർദാർ റിവർ )നദിക്കും ഇടയിലുള്ള ഭാഗം?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1.ഹിമാലയത്തിന്റെ വടക്ക് ഭാഗമായ ഹിമാദ്രിയിൽ നിരവധി കൊടുമുടികളുണ്ട്.

2.എവറസ്റ്റ്, കാഞ്ചൻജംഗ, നംഗപർബത്, നന്ദാ ദേവി തുടങ്ങിയവ ഹിമാദ്രിയിലെ കൊടുമുടികളാണ്.

3. ഹിമാചൽ, ഹിമാദ്രിയുടെ  തെക്ക് വശത്തായി സ്ഥിതി ചെയ്യുന്നു.

50,000 ചതുരശ്ര കിലോമീറ്ററിലധികം വരുന്ന ഹിമാനികളെ വിളിക്കുന്നത്?