App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ അകക്കാമ്പിൻ്റെ ഏകദേശ ഊഷ്മാവ് എത്ര ?

A2600 ° C

B3600 ° C

C600 ° C

D900 ° C

Answer:

A. 2600 ° C

Read Explanation:

കാമ്പ്

  • ഭൂമിയുടെ കേന്ദ്ര ഭാഗമാണ് കാമ്പ് എന്നറിയപ്പെടുന്നത്.

  • 2900 കി. മീ ആഴത്തിൽ അവസാനിക്കുന്ന മാന്റിലിന്റെ അതിർവരമ്പിൽ നിന്നാണ് കാമ്പ് ആരംഭിക്കുന്നത്

  • ഇതിനെ പുറക്കാമ്പ്‌ , അകക്കാമ്പ്‌എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. 

  • പുറക്കാമ്പിന്റെ ഏകദേശ ആഴം - 2900 - 5150 കി. മീ വരെ

  • അകക്കാമ്പിന്റെ ഏകദേശ ആഴം - 5150 - 6370 കി. മീ വരെ

  • പുറകാമ്പിലെ പദാര്‍ത്ഥങ്ങള്‍ ഉരുകിയ അവസ്ഥയിലാണ്‌.

  • ഭൂമിയുടെ ക്രേന്ദഭാഗത്ത്‌ അനുഭവപ്പെടുന്ന ഉയര്‍ന്ന മർദ്ദം മൂലം അകക്കാമ്പ്‌ ഖരാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നു.

  • അകക്കാമ്പിൻ്റെ ഏകദേശ ഊഷ്മാവ് - 2600 °C

  • പ്രധാനമായും നിക്കല്‍ ഇരുമ്പ് എന്നീ ധാതുക്കളാൽ നിര്‍മിതമായതിനാല്‍ കാമ്പ്‌ നിഫെ എന്നും അറിയപ്പെടുന്നു.


Related Questions:

Thickness of Inner Core is ------
Which of the following is the correct sequence of increasing average density across Earth's interior?
അകക്കാമ്പിൻ്റെ ഏകദേശ കനം എത്ര ?
Which fold mountain was formed when the South American Plate and the Nazca Plate collided?

ഭൂമിയുടെ ഘടന സംബന്ധിച്ച്, ചുവടെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭൗമോപരിതലത്തിൽ നിന്ന്, ഉള്ളിലേക്ക് പോകുന്തോറും, ഊഷ്മാവ് കുറയുന്നു.
  2. സിലിക്ക, മഗ്നീഷ്യം എന്നീ ധാതുക്കൾ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ സമുദ്ര ഭൂവൽക്കം അറിയപ്പെടുന്നത് സിയാൽ എന്നാണ്.
  3. അധോ മാന്റിലിന്റെ പദാർത്ഥങ്ങളുടെ അവസ്ഥ, ദ്രാവകാവസ്ഥയാണ്.
  4. അകക്കാമ്പിലെ പദാർത്ഥങ്ങൾ, ഖരാവസ്ഥയിൽ കാണുന്നതിന് കാരണം, ഭൂമിയുടെ കേന്ദ്ര ഭാഗത്തുള്ള ഉയർന്ന മർദ്ദമാണ്.