App Logo

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖ പ്രദേശത്ത് ഗുരുത്വാകർഷണത്വരണം (g) യുടെ ഏകദേശ മൂല്യം ?

A9.81 m/s²

B9.78 m/s²

C9.75 m/s²

D9.82 m/s²

Answer:

B. 9.78 m/s²

Read Explanation:

ഗുരുത്വാകർഷണത്വരണം (Acceleration due to Gravity):

Screenshot 2024-11-27 at 6.59.54 PM.png
  • ഭൂമിയുടെ ആകർഷണബലം കാരണമാണ്, തെങ്ങിൽ നിന്നും ഞെട്ടറ്റുപോയ തേങ്ങ താഴെക്ക് പതിക്കുന്നത്.

  • ഭൂമി പ്രയോഗിക്കുന്ന അസന്തുലിത ബലം തേങ്ങയിൽ ത്വരണമുണ്ടാക്കുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്.

  • ഭൂഗുരുത്വാകർഷണ ബലത്താൽ വസ്തുക്കൾക്കുണ്ടാവുന്ന ത്വരണം, ഭൂഗുരുത്വാകർഷണ ത്വരണം (acceleration due to gravity) എന്ന് അറിയപ്പെടുന്നു.

  • ഇത് g എന്ന അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്.

Note:

  • ഭൂമധ്യരേഖ പ്രദേശത്ത് g യുടെ ഏകദേശ മൂല്യം = 9.78 m/s²

  • ധ്രുവപ്രദേശത്ത് g യുടെ ഏകദേശ മൂല്യം = 9.83 m/s²


Related Questions:

എല്ലാ വസ്തുക്കളേയും ഭൂമി ആകർഷിക്കുന്നു. ഈ ആകർഷണബലത്തിന്റെ ദിശ എങ്ങൊട്ടാണ് ?
പ്രപഞ്ചത്തിലെ ഏത് രണ്ട് വസ്തുക്കളും, അവയുടെ പിണ്ഡത്തിന്റെ ഗുണനത്തിന് നേർ ആനുപാതികവും, അവയ്ക്കിടയിലുള്ള ദൂരത്തിന്റെ വർഗ്ഗത്തിന് വിപരീത അനുപാതവുമുള്ള ഒരു ശക്തിയാൽ, പരസ്പരം ആകർഷിക്കപ്പെടുന്നുവെന്ന് പ്രസ്താവിക്കുന്ന നിയമം ആണ് ?
ഭൂമിയുടെ ധ്രുവപ്രദേശത്തെ ഭൂഗുരുത്വത്വരണം എത്ര ആണ് ?
1 kg മാസുള്ള രണ്ട് വസ്തുക്കൾ തമ്മിൽ 1m അകലത്തിൽ സ്ഥിതി ചെയ്യുമ്പോൾ, അവയ്ക്കിടയിൽ അനുഭവപ്പെടുന്ന ഗുരുത്വാകർഷണബലം ---- Newton ആയിരിക്കും.

ഭൂഗുരുത്വ ത്വരണം g യെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏത്?

  1. g യുടെ മൂല്യം ഭൂമിയുടെ മാസിനേയും ആരത്തേയും ആശ്രയിച്ചിരിക്കുന്നു.
  2. ധ്രുവ പ്രദേശങ്ങളിലെ g യുടെ മൂല്യം ഭൂമധ്യരേഖ പ്രദേശത്തേക്കാൾ കൂടുതലായിരിക്കും.
  3. ഒരു വസ്തുവിന്റെ ഭാരം തീരുമാനിക്കുന്നത് g യുടെ മൂല്യം കണക്കിൽ എടുത്തു കൊണ്ടാണ്.
  4. ഒരു ആനയും ഒരു ഉറുമ്പും നിർബാധം താഴേക്ക് പതിക്കുമ്പോൾ, g യുടെ മൂല്യം രണ്ടുപേർക്കും തുല്യമായിരിക്കും.