Challenger App

No.1 PSC Learning App

1M+ Downloads
കാവ്യ സൗന്ദര്യത്തെ കുറിച്ചുള്ള ലേഖകന്റെ നിരീക്ഷണമെന്ത് ?

ഭാവനിരപേക്ഷമായ രൂപം സാഹിത്യ കലയിൽ അസംഗതവും അസംഭവ്യവുമാണ്. എന്നാലും രൂപസൗന്ദര്യത്തെ ശ്രദ്ധിക്കാത്ത ഭാവപക്ഷപാതം അതിനെക്കാൾ അസംബന്ധമാണ്. വാക്കുകളുടെ കലയാണ് കവിതയെന്ന് നാം ധരിക്കണം. "കവിത മനുഷ്യരുടെ ഭാഷകൊണ്ട് സാധിക്കാവുന്ന വയിൽവച്ച് ഏറ്റവും ആഹ്ളാദമയവും പൂർണ്ണവുമായ ഉക്തിയാ"ണെന്ന മാത്യു ആർനോൾഡിന്റെ വാദത്തെ പണ്ടുതന്നെ ഭാരതീയ സാഹിത്യ നായകന്മാർ ശരിവച്ചിട്ടുള്ള - താണ്. കവിതയിലെ രൂപസൗന്ദര്യത്തിന്റെ ഉപാധികളെപ്പറ്റി ഗാഢമായി നിരൂപണം ചെയ്തുവച്ചിട്ടുണ്ട് അവരിൽ പലരും. ഭാവകൻ, രുദ്രടൻ, വാമനൻ, ദണ്ഡി എന്നിവർ വക്രോക്തി, അലങ്കാരം എന്നിവയെ കാവ്യഗാത്രമായെണ്ണന്നു. ഔചിത്യദീക്ഷയെ ക്ഷേമേന്ദ്രൻ അതിൽ കൂട്ടിക്കലർത്തി. അവസാനം ധ്വനിയിലും രസത്തിലും ചെന്നെത്തിയിട്ടേ അവരുടെ കാവ്യ സൗന്ദര്യത്തെ പറ്റിയുള്ള അന്വേഷണ തൃഷ്ണ ശമിച്ചിട്ടുള്ളു. ചുരുക്കത്തിൽ വികാരം, ശബ്ദം, താളം എന്നിങ്ങനെ കവിതയിലെ ഘടകങ്ങളെ വേർതിരിച്ചു കാണാം. ഇവയെ കവിതയിൽ വേർതിരിക്കാൻ വയ്യെങ്കിലും വാക്കുകളുടെ സ്വനനശക്തിയും ധ്വനന ശക്തിയുമുപയോഗിച്ച് ഭാവങ്ങളെ കൊരുത്തുകെട്ടി ഉണ്ടാക്കുന്ന സൗന്ദര്യമാണ് കവിതയിലെ സൗന്ദര്യം. അതു വാക്കുകളുടെ ശില്പകല അറിയുന്നവർക്കേ സാധ്യമാവുകയുള്ളൂ. അപ്പോഴും വാക്കുകളുടെ കലയാണ് കവിത. രസാത്മക വാക്യമാണ് കവിത എന്നും രമണീയാർഥ പ്രതിപാദകമായ ശബ്ദമാണ് കവിത എന്നും പറഞ്ഞ കാവ്യമർമ്മജ്ഞന്മാർ 'വാക്യമാണ് കവിത, ശബ്ദമാണ് കവിത' എന്നാണ് സമർഥമായി പറഞ്ഞതെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

Aവാക്കുകൾ ധ്വനിപ്പിക്കുന്ന ഭാവസമന്വയമാണ് കാവ്യസൗന്ദര്യം

Bഭാവനിരാസമാണ് കവിതയുടെ സൗന്ദര്യം

Cശബ്ദസൗന്ദര്യമാണ് കാവ്യസൗന്ദര്യം

Dരൂപസൗന്ദര്യമാണ് കാവ്യസൗന്ദര്യം

Answer:

A. വാക്കുകൾ ധ്വനിപ്പിക്കുന്ന ഭാവസമന്വയമാണ് കാവ്യസൗന്ദര്യം

Read Explanation:

ലേഖകൻ്റെ അഭിപ്രായത്തിൽ, കവിതയിലെ സൗന്ദര്യം കേവലം വാക്കുകളുടെ ശബ്ദമോ രൂപമോ മാത്രമല്ല. കവിതയുടെ അവസാന ഭാഗത്തെ വാക്യം ഇങ്ങനെ പറയുന്നു: "വാക്കുകളുടെ സ്വനനശക്തിയും ധ്വനന ശക്തിയുമുപയോഗിച്ച് ഭാവങ്ങളെ കൊരുത്തുകെട്ടി ഉണ്ടാക്കുന്ന സൗന്ദര്യമാണ് കവിതയിലെ സൗന്ദര്യം."

ഇതിൽ നിന്ന് വ്യക്തമാകുന്നത്, വാക്കുകളുടെ ശബ്ദവും (സ്വനനശക്തി) അവ സൂചിപ്പിക്കുന്ന ആഴത്തിലുള്ള അർത്ഥവും (ധ്വനനശക്തി) ഉപയോഗിച്ച് ഭാവങ്ങളെ സമന്വയിപ്പിക്കുമ്പോഴാണ് കാവ്യസൗന്ദര്യം ഉണ്ടാകുന്നത് എന്നാണ്.


Related Questions:

"കുട്ടി മുതിർന്നവരുടെ ചെറുപതിപ്പ് അല്ല എന്ന നിരീക്ഷണവുമായി യോജിക്കുന്ന പ്രസ്താവനയേത്?
പുതിയ വെളിച്ചത്തിൽ കാണുക എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
വി. എച്ച്. നിഷാദിന്റെ മിസ്സിസ് ഷെർലക് ഹോംസ് എന്ന കൃതി ഏത് വിഭാഗത്തിൽ പെടുന്നു ?
ഒരു തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേയുടെ ഭരണ പരമായ കാര്യങ്ങൾ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്ന നോവൽ :
എന്തിന്റെ അടിസ്ഥാനത്തിലാണ് തമിഴകത്തിൽ ഭൂമിയെ വിഭജിച്ചത് ?