App Logo

No.1 PSC Learning App

1M+ Downloads
വൻകര ഭൂവൽക്കത്തിന്റെ ശരാശരി കനം എത്ര ?

A60 km

B40 km

C30 km

D10 km

Answer:

C. 30 km

Read Explanation:

ഭൂവൽക്കം

  • ഭൂമിയുടെ താരതമ്യേന നേര്‍ത്ത പുറന്തോട്‌ 
  • ഏകദേശം 40 കി.മീ. കനം 
  • വന്‍കരഭുവല്ക്കം, സമുദ്രഭൂവല്ക്കം എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട്.

  • സിലിക്ക , അലുമിനയം എന്നി ധാതുക്കള്‍ മുഖ്യമായും അടങ്ങിയിരിക്കൂന്നതിനാൽ വന്‍കര ഭൂവല്‍ക്കത്തെ സിയാല്‍ എന്ന്‌ വിളിക്കുന്നു.
  • സിലിക്ക,മഗ്നീഷ്യം എന്നീ ധാതുക്കള്‍ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാല്‍ സമുദ്ര ഭൂവല്‍ക്കത്തെ സിമാ എന്ന്‌ വിളിക്കുന്നു.
  • വൻകരകളിൽ ഭൂവൽക്കത്തിന്റെ ശരാശരി കനം - 30 കിലോമീറ്റർ
  • സമുദ്ര ഭൂവൽക്കത്തിന്റെ ശരാശരി കനം -  5 കിലോമീറ്റർ

Related Questions:

ഭൂകമ്പത്തിന്റെ തീവ്രത അളക്കുന്നത്:
ഭൂവൽക്കത്തിന്റെ അഗാധതകളിൽ ഭീമമായ അളവിൽ ശിലാദ്രവം തണുത്തുറഞ്ഞു രൂപപ്പെടുന്ന ഏറ്റവും വലിയ ആന്തരാശിലാരൂപങ്ങൾ:
ആവരണത്തിലും കാമ്പിലും അടുത്തുള്ള വരികൾക്കിടയിലുള്ള പാറകളുടെ സാന്ദ്രത എന്താണ്?
ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്ന ഏത് പരിവർത്തന മേഖലയിൽ തുടങ്ങിയാണ് 2900 കിലോമീറ്റർ വരെ മാന്റിൽ വ്യാപിച്ചിരിക്കുന്നതു ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ "കാൽഡറ"സംബന്ധിച്ചു ശരിയായവ ഏതെല്ലാമാണ് ?

  1. ഏറ്റവും വിസ്ഫോടകമായ അഗ്നി പർവ്വതങ്ങളാണിത്
  2. കൂടുതൽ ദ്രവ സ്വഭാവമുള്ള ലാവ കൂടുതൽ ദൂരങ്ങളിലേക്കു പരക്കുന്നു
  3. ഈ അഗ്നി പർവതങ്ങളുടെ സ്ഫോടനത്തിലൂടെ വസ്തുക്കൾ നിക്ഷേപിച്ചു വലിയ നിർമ്മിതികൾ ഉണ്ടാകുകയല്ല മറിച്ചു,തകർന്നടിഞ്ഞു ഗർത്തങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്
  4. അഗ്നി പർവ്വത മുഖം തകർന്നടിഞ്ഞു രൂപപ്പെടുന്ന വിശാല ഗർത്തങ്ങളായ ഇത്തരം അഗ്നി പർവതങ്ങളുടെ വിസ്ഫോടന സ്വഭാവം സൂചിപ്പിക്കുന്നത് അവിടങ്ങളിൽ മാഗ്മ അറ കൂടുതൽ ഭൂപ്രതലത്തിനോടടുത്തും സ്ഥിതി ചെയ്യുന്നു എന്നതാണ്