Challenger App

No.1 PSC Learning App

1M+ Downloads
പത്രപ്രവർത്തന രംഗത്തെ സംഭവനകൾക്കായി അമേരിക്കയിലെ കൊളംബിയ സർവകലാശാല ഏർപ്പെടുത്തിയ പുരസ്‌കാരം ഏതാണ് ?

Aആബേൽ പ്രൈസ്

Bപുലിസ്റ്റർ പ്രൈസ്

Cഓറഞ്ച് പ്രൈസ്

Dഅക്കാദമി അവാർഡ്

Answer:

B. പുലിസ്റ്റർ പ്രൈസ്

Read Explanation:

പുലിറ്റ്സർ പ്രൈസ്

  • പത്രപ്രവർത്തനം,സാഹിത്യം,സംഗീത രചന എന്നീ മേഖലകളിലെ നേട്ടത്തിന്‌ നൽകപ്പെടുന്ന പുരസ്കാരമാണ്‌ പുലിറ്റ്സർ പ്രൈസ്.
  • പത്രപ്രവർത്തന രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നു.
  • ഹംഗേറിയൻ-അമേരിക്കൻ പ്രസാധകനായ ജോസഫ് പുലിറ്റ്സറാണ് ഈ പുരസ്കാരം സ്ഥാപിച്ചത്.
  • ന്യൂയോർക്കിലെ കൊളംബിയ സർ‌വ്വകലാശാലയാണ്‌ ഇപ്പൊൾ പുരസ്കാരം നിയന്ത്രിക്കുന്നത്.
  • ഇരുപത് ഇനങ്ങളിലായി എല്ലാവർഷവും ഈ പുരസ്കാരം നൽകിവരുന്നു.
  • ഇരുപത് ഇനങ്ങളിലേയും ഒരോ വിജയിക്കും ഒരു പ്രശസ്തിപത്രവും, 10,000 ഡോളറിന്റെ ക്യാഷ് അവാർഡും നൽകപ്പെടുന്നു.
  • ആദ്യ പുലിറ്റ്സർ പ്രൈസ് 1917 ജൂൺ 4 ന്‌ ആണ്‌ നൽകിയത്.

പുലിറ്റ്സർ ലഭിച്ച ഇന്ത്യൻ വംശജർ

  • വിജയ് ശേഷാദ്രി (3 സെക്ഷൻസ് - 2014)
  • ഡോ. സിദ്ധാർഥ് മുഖർജി (ബയോഗ്രഫി ഓഫ് ക്യാൻസർ -2011)
  • ഗീത ആനന്ദ് (അന്വേഷണാത്മക റിപ്പോർട്ടിംഗ് -2003)
  • ജുംപ ലാഹിരി (ഇന്റർപെട്ടേഴ്സ് ഓഫ് മാലഡി - 2000)
  • ഗോവിന്ദ് ബഹാരിലാൽ (ശാസ്ത്ര റിപ്പോർട്ടിംഗ് - 1937)

Related Questions:

2021-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം എന്തിനാണ് ലഭിച്ചത്?

  1. രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് - സി എന്ന മാരക രോഗമുണ്ടാക്കുന്ന വൈറസിനെ കണ്ടെത്തിയതിന്
  2. ചൂടും, സ്പർശനവും, വേദനയും തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് നാഡീ വ്യൂഹത്തിലെ സ്വീകരണികളെക്കുറിച്ചുള്ള പഠനത്തിന്
  3. മനുഷ്യ ജീനോം പ്രോജക്ട് കണ്ടെത്തിയതിന്
  4. ജീനുകളെ കൃത്രിമപരമായി നിർമ്മിച്ചതിന്
    2020 -ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇവരിൽ ആർക്കാണ് ?
    "ഓസ്കാർ' എന്നറിയപ്പെടുന്ന പുരസ്കാരത്തിന്റെ ഔദ്യാഗിക നാമം
    2024 ൽ ടിമോർ-ലെസ്റ്റെ രാജ്യത്തിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ "ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്റ്റെ" ലഭിച്ച ഇന്ത്യൻ ഭരണാധികാരി ആര് ?
    2023 ലെ യു എൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ പുരസ്‌കാരത്തിന് അർഹയായത് ആര് ?