Challenger App

No.1 PSC Learning App

1M+ Downloads
ഹാഡ്‌ലി സെൽ ഏതു വാതങ്ങളുടെ പരിവൃത്തിയാണ് ?

Aവാണിജ്യവാതങ്ങൾ

Bപശ്ചിമവാതങ്ങൾ

Cധ്രുവീയവാതങ്ങൾ

Dപൂർവവാതങ്ങൾ

Answer:

A. വാണിജ്യവാതങ്ങൾ

Read Explanation:

മധ്യമേഖലയിലേക്കു വീശുന്ന വാണിജ്യവാതങ്ങൾ ഡോൾഡ്രമ്മിലെത്തി മുകളിലേക്ക് ഉയരുകയും തുടർന്ന് ഉയർന്ന വിതാനങ്ങളിലൂടെ ഇരുവശത്തുമുള്ള 30° അക്ഷാംശങ്ങളിലേക്കു ചെന്ന്‌ തണുത്തൂർന്നിറങ്ങുന്നു. അവയിൽ ഒരു വിഭാഗം വീണ്ടും ഭൂമധ്യരേഖയിലേക്കു വാണിജ്യവാതങ്ങളായി വീണ്ടും വീശുകയും ചെയ്യുന്നു. ഇത്തരത്തിൽ വാണിജ്യവാതങ്ങളുടെ പരിവൃത്തിയാണ് ഹാഡ്‌ലി സെൽ എന്നറിയപ്പെടുന്നത്.


Related Questions:

അറബിക്കടലില്‍ രൂപം കൊണ്ട 2021 വര്‍ഷത്തെ ആദ്യ ചൂഴലിക്കാറ്റ്‌ ഏത്‌?
കൊറിയോലിസ് പ്രഭാവം കണ്ടെത്തിയത് :

ഉഷ്ണമേഖലാ ചക്രവാതങ്ങൾ വിവിധ രാജ്യങ്ങളിലെ/ സമുദ്ര മേഖലകളിലെ പേരുകൾ നൽകിയിരിക്കുന്നു. ശരിയായ ജോഡികൾ കണ്ടെത്തുക

  1. ഇന്ത്യൻ മഹാസമുദ്രം - സൈക്ലോൺ
  2. അറ്റ്ലാന്റിക് സമുദ്രം, കരീബിയൻ സമുദ്രം - ഹരിക്കെയ്ൻ
  3. ചൈന കടൽ, പസഫിക് സമുദ്രം ടൈഫൂൺ
  4. പശ്ചിമ ഓസ്ട്രേലിയൻ സമുദ്രം - ടൊർണാഡോ
    'മഞ്ഞുത്തീനി' എന്നു വിളിക്കപ്പെടുന്ന പ്രാദേശിക വാതം ?
    2023 ഡിസംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഏത് പേരിൽ അറിയപ്പെടുന്നു ?