App Logo

No.1 PSC Learning App

1M+ Downloads
ഒരു ആവാസവ്യവസ്ഥയിലെ ജീവികളെ എല്ലാം ചേർത്ത് പറയുന്നത് എന്ത് ?

Aഇക്കോടോൺ

Bജീവിഗണം

Cജീവി സമുദായം

Dജീവസമഷ്‌ടി

Answer:

C. ജീവി സമുദായം

Read Explanation:

ആവാസവ്യവസ്ഥ 

  • ഒരു പ്രത്യേക പ്രദേശത്തെ പരസ്‌പരം ആശ്രയിക്കുന്ന ജീവീയവും അജീവീയവുമായ ഘടകങ്ങളും ഉൾപ്പെട്ടതാണ്    ആവാസവ്യവസ്ഥ
  • ജീവമണ്ഡലത്തിന്റെ അടിസ്ഥാന ഘടകം- ആവാസവ്യവസ്ഥ (Ecosystem)
  • ഇക്കോസിസ്റ്റം എന്ന പദം നിർദ്ദേശിച്ചത്- ടാൻസ്‌ലി
  • ആവാസവ്യവസ്ഥയ്ക്ക് ഉദാഹരണങ്ങൾ - വനം, പുൽമേട്, മരുഭൂമി, കുളം, നദി, സമുദ്രം
  • ഒരു ആവാസവ്യവസ്ഥയിലെ ജീവികളെ എല്ലാം ചേർത്ത് പറയുന്നത്   -  ജീവി സമുദായം (Biotic Community)
  • ജീവി സമുദായത്തിലെ ഓരോ പ്രത്യേകവർഗ്ഗം ജീവിയെയും പറയുന്നത്  -  ജീവിഗണം (Species)

Related Questions:

ഒരു പങ്കാളിക്ക് ഗുണമുണ്ടാകുകയും മറ്റേ പങ്കാളിക്ക് ഗുണമോ ദോഷമോ ഇല്ലാതിരിക്കുകയും ചെയ്യുന്ന തരത്തിൽ രണ്ട ജീവികൾ തമ്മിലുള്ള പരസ്‌പര ബന്ധത്തിന് എന്ത് പറയുന്നു ?
ചുവടെ കൊടുത്തവയിൽ കൽക്കരി ഉത്പാദനത്തിൽ രാജ്യത്തെ ആദ്യ മൂന്ന് സംസ്ഥാനങ്ങളെ ഒന്ന് രണ്ട് മൂന്ന് എന്നിങ്ങനെ യഥാക്രമം ക്രമീകരിച്ചതേത് ?
തദ്ദേശീയമായ സാങ്കേതിക വിദ്യകളെ വികസിപ്പിക്കുന്നതിന് ഇന്ത്യൻ വ്യവസായങ്ങൾക്കു സാമ്പത്തിക സഹായം നൽകുന്നതിന് 'സാങ്കേതിക വികസന ഫണ്ട്' സ്ഥാപിച്ചത് ഏത് ശാസ്ത്ര നയമാണ് ?
2018-19 വർഷത്തിലെ വാണിജ്യ ഊർജസ്രോതസ്സുകളുടെ കണക്കു പ്രകാരം ചുവടെ കൊടുത്തവയിൽ ഏതാണ് ശരിയായത് ?
ചുവടെ കൊടുത്തവയിൽ 2013ലെ സയൻസ്, ടെക്നോളജി & ഇന്നോവേഷൻ പോളിസിയുടെ ലക്ഷ്യങ്ങളിൽ പെടാത്തതേത് ?