Challenger App

No.1 PSC Learning App

1M+ Downloads
ആര്യന്മാരുടെ നാണയം ഏത് ?

Aക്രോണ

Bനിഷ്ക

Cയവനിക

Dകാലി

Answer:

B. നിഷ്ക

Read Explanation:

ആര്യന്മാർ

  • ആര്യന്മാരുടെ കാലഘട്ടമാണ് വേദകാലഘട്ടം എന്നറിയപ്പെടുന്നത്.

  • കാസ്പിയൻ സമുദ്രതീരത്തുനിന്ന് ഏകദേശം 2000 ബി. സി ൽ യുറോപ്പിന്റെയും ഏഷ്യയുടെയും വിവിധ ഭാഗങ്ങളിലേക്ക് ജനങ്ങളുടെ കുടിയേറ്റമുണ്ടായി. ഒരേ ഭാഷാഗോത്രത്തിൽപെട്ട അവരെ ആര്യന്മാർ എന്നാണ് വിളിച്ചിരുന്നത്.

  • ആര്യന്മാർ എന്ന വാക്കിന്റെ അർത്ഥം ശ്രേഷ്ഠൻ, ഉന്നതൻ, കുലീനൻ എന്നൊക്കെയാണ്.

  • ആര്യന്മാരിൽ ഒരു വിഭാഗം ബി.സി 1500- നോടടുത്ത് ഇന്ത്യയിലെത്തി.

  • അവർ ഇന്തോ- ആര്യന്മാർ എന്നറിയപ്പെടുന്നു.

  • അവർ ഗോത്ര ജീവിതമാണ് നയിച്ചിരുന്നത്.

  • ആര്യ കാലഘട്ടത്തിൽ ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽദശരഞ്ച" എന്ന പേരിലാണ് അറിയപ്പെട്ടത്.

  • ആര്യ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം കുലം ആണ്.

  • ഇന്തോ-ആര്യൻ ഭാഷാ ഗോത്രത്തിൽപ്പെടുന്ന സംസ്കൃതമായിരുന്നു അവരുടെ ഭാഷ.

  • സിന്ധു തീരത്ത് സ്ഥിരതാമസമാക്കിയ അവർ അവിടെവെച്ച് ഋഗ്വേദസൂക്തങ്ങൾ ചിട്ടപ്പെടുത്തി.

  • ക്രമേണ തെക്കോട്ടും കിഴക്കോട്ടും നീങ്ങി ഗംഗാതടത്തിലേക്ക് വ്യാപിച്ചു. അവിടെ രൂപം കൊണ്ടതാണ് വേദസംസ്ക്കാരം.

  • ഇന്ത്യയിൽ ആര്യന്മാർ ആദ്യം പാർപ്പുറപ്പിച്ച പ്രദേശം സപ്തസിന്ധു (ഏഴു നദികളുടെ നാട്) എന്നാണ് അറിയപ്പെടുന്നത്.

  • ഇന്ത്യയിൽ ആദ്യമായി ഇരുമ്പ് ഉപയോഗിച്ചത് ആര്യന്മാർ ആണ്.

  • ആര്യന്മാരുടെ നാണയം “നിഷ്ക"

  • പൂർവവേദകാലഘട്ടത്തിൽ ആര്യന്മാർ ചെയ്തിരുന്ന കൃഷി ഗോതമ്പും, ബാർലിയുമായിരുന്നു.

  • ജലം, കാറ്റ്, മഴ, ഇടിമിന്നൽ, അഗ്നി എന്നിവ ആര്യന്മാർ ആരാധിച്ചിരുന്നു.

  • ആര്യന്മാർ ആരാധിച്ചിരുന്ന മൃഗം പശു ആയിരുന്നു.

  • ഇന്ത്യയിൽ പഞ്ചാബിലാണ് ആര്യന്മാർ ആദ്യമായി താമസമാക്കിയത്.

  • പഞ്ചാബിൽ താമസമാക്കിയ ആര്യന്മാർ അറിയപ്പെട്ടിരുന്നത് ഭരതസാർ എന്നാണ്.


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. വേദകാലത്ത് നിലനിന്നിരുന്ന വിദ്യാഭ്യാസ രീതിയാണ് ഗുരുകുല സമ്പ്രദായം.
  2. വിക്രമശില സ്ഥാപിച്ചത് ധർമ്മപാലൻ (പാലാ രാജവംശം) ആണ്.
  3. തക്ഷശില സർവകലാശാല സ്ഥിതി ചെയ്യുന്നത് റാവൽപിണ്ടി (പാകിസ്ഥാൻ) യിലാണ്.
  4. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ അടിത്തറയായി കരുതപ്പെടുന്ന മെക്കാളെ മിനുട്ട്സ് അവതരിപ്പിച്ചത് കാനിങ് പ്രഭു ആണ്.
    വേദകാലഘട്ടത്തെക്കുറിച്ച് അറിവ് ലഭിക്കുന്നത് ഏതില്‍ നിന്നുമാണ്?
    Which river is not mentioned in Rigveda?
    “Artic home in the Vedas” എന്ന പുസ്തകത്തിന്റെ രചയിതാവ് :
    ഉപനിഷത്തുക്കളെ ................ എന്നും പറയപ്പെടുന്നു.