Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം പഞ്ചവൽസരപദ്ധതി ലക്ഷ്യം വെച്ചത് ഏത് മേഖലയുടെ വികസനമാണ്?

Aവ്യവസായിക വികസനം

Bദാരിദ്ര്യ നിർമ്മാർജ്ജനം

Cഭക്ഷ്യ സ്വയം പര്യാപ്തത

Dകാർഷിക മേഖലയുടെ സമഗ്രവികസനം

Answer:

D. കാർഷിക മേഖലയുടെ സമഗ്രവികസനം

Read Explanation:

  • 1951 മുതൽ 1956 വരെയായിരുന്നു ഒന്നാം പഞ്ചവൽസര പദ്ധതി. കാർഷിക മേഖലയിലുള്ള വികസനമായിരുന്നു ലക്ഷ്യം വെച്ചത്.
  • ഹാരഡ്-ഡോമർ മോഡലായിരുന്നു ഇവയ്ക്ക് അടിസ്ഥാനമായെടുത്തത്.ഒന്നാം പഞ്ചവൽസര പദ്ധതി വിജയകരമായിരുന്നു.
  • രണ്ടാം പഞ്ചവൽസര പദ്ധതി 1956 -ൽ ആരംഭിച്ചു. പൊതുകാര്യ വികസനങ്ങൾക്കായിരുന്നു ഇവിടെ പ്രാധാന്യം.
  • ജലവൈദ്യുത പദ്ധതികൾ സ്ഥാപിക്കന്നത് ഈ കാലയളവിലാണ്, കൂടാതെ ഭിലായ്, ദുർഗാപൂർ, റൂർക്കല എന്നിവിടങ്ങളിൽ അഞ്ച് സ്റ്റീൽ പ്ലാന്റുകളും സ്ഥാപിച്ചു.
  • കാർഷിക വികസനം തന്നെയായിരുന്നു മൂന്നാം പഞ്ചവൽസരപദ്ധതിയുടെ ലക്ഷ്യം, ഗോതമ്പ് കൃഷിയുടെ വികസനത്തിനായിരുന്നു മുൻഗണന.

Related Questions:

ഇന്ത്യയിൽ , ഏത് പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീ ഘടക പദ്ധതി (WCP) അവതരിപ്പിച്ചത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ രണ്ടാം പഞ്ചവല്സര പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത്?

  1. മഹലനോബിസ് മാതൃകയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്
  2. മനുഷ്യ വിഭവശേഷി വികസനം ആയിരുന്നു ലക്ഷ്യം
  3. വ്യവസായ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു
  4. വിദേശ രാജ്യങ്ങളുടെ സഹായത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുക്കു നിർമ്മാണശാലകൾ സ്ഥാപിച്ചു
    ഇന്ത്യ നടപ്പിലാക്കിയ പഞ്ചവൽസര പദ്ധതികളുടെ എണ്ണം എത്ര ?
    ജവഹർ റോസ്ഗർ യോജന ആരംഭിച്ചത് :
    വ്യവസായവൽക്കരണം, ഗതാഗത വികസനം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി കൊണ്ട് ആവിഷ്കരിച്ച പദ്ധതി ഏത് ?