ഒരു വസ്തു യൂണിറ്റ് സമയം കൊണ്ട് സഞ്ചരിച്ച ദൂരമാണ് ?
Aപ്രവേഗം
Bവേഗം
Cത്വരണം
Dദിശ
Answer:
B. വേഗം
Read Explanation:
Note:
- വേഗം - യൂണിറ്റ് സമയം കൊണ്ട് സഞ്ചരിച്ച ദൂരം
- വേഗം = ദൂരം / സമയം
- ചലനത്തിലുള്ള ഒരു വസ്തു തുല്യമായ ഇടവേളകളിൽ തുല്യദൂരമാണ് സഞ്ചരിക്കുന്നതെങ്കിൽ ആ വസ്തുവിന്റെ വേഗം അറിയപ്പെടുന്നത് - സമവേഗം
- തുല്യസമയ ഇടവേളകളിൽ തുല്യ ദൂരമല്ല സഞ്ചരിക്കുന്നതെങ്കിൽ ആ വസ്തുവിന്റെ വേഗം അറിയപ്പെടുന്നത് - അസമവേഗം
- പ്രവേഗം - യൂണിറ്റ് സമയത്തിലുണ്ടായ സ്ഥാനാന്തരം
- പ്രവേഗം = സ്ഥാനാന്തരം / സമയം
- വേഗത്തിന്റെയും പ്രവേഗത്തിന്റെയും യൂണിറ്റ് - മീറ്റർ /സെക്കൻഡ്