App Logo

No.1 PSC Learning App

1M+ Downloads
കറുത്ത വ്യാഴാഴ്‌ച എന്നറിയപ്പെടുന്ന സംഭവമെന്താണ്?

A1929 ലെ ന്യൂയോർക്ക് ഓഹരി വിപണിയുടെ തകർച്ച

Bആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാൻഡിൻ്റെ കൊലപാതകം

Cഒന്നാം ലോക മഹായുദ്ധത്തിൻ്റെ ആരംഭം

Dവെർസൈൽസ് ഉടമ്പടി ഒപ്പിട്ട ദിവസം

Answer:

A. 1929 ലെ ന്യൂയോർക്ക് ഓഹരി വിപണിയുടെ തകർച്ച

Read Explanation:

കറുത്ത വ്യാഴാഴ്‌ച

  • 1929 ഒക്ടോബർ 24 ന് ന്യൂയോർക്ക് ഓഹരിക്കമ്പോളത്തിലുണ്ടായ തകർച്ച 'കറുത്ത വ്യാഴാഴ്‌ച' എന്നറിയപ്പെടുന്നു.
  • അതുവരെയുണ്ടായിരുന്ന സാമ്പത്തികമുന്നേറ്റം ഒറ്റ ദിവസംകൊണ്ട് തകർന്നടിഞ്ഞു.
  • നിക്ഷേപകരുടെ പിന്മാറ്റവും ഓഹരികൾ വൻതോതിൽ വിറ്റഴിക്കാനുള്ള ശ്രമവുമാണ് ഓഹരിക്കമ്പോളത്തെ തകർത്തത്.
  • നിരവധിപേർക്ക് ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും നഷ്ടമായി
  • ധാരാളം പേർ ആത്മഹത്യ ചെയ്തു.
  • ന്യൂയോർക്കിലെ തകർച്ച അമേരിക്കയിൽ മാത്രം ഒതുങ്ങി നിന്നില്ല.
  • മറ്റു യൂറോപ്യൻ രാജ്യങ്ങളെയും അത് ബാധിച്ചു.
  • വ്യവസായശാലകളിൽ ഉൽപ്പാദനം കുറഞ്ഞു.
  • തൊഴിലില്ലായ്‌മ രൂക്ഷമായി, ലോകവാണിജ്യം തന്നെ തകരാറിലായി

Related Questions:

'സ്പാർട്ട്സിസ്റ്റുകളുടെ കലാപം' (Revolt of the Spartacists) നടന്ന രാജ്യമേത് ?
ജർമ്മനി അന്തർവാഹിനികൾ ഉപയോഗിച്ച് ആർഎംഎസ് ലുസിറ്റാനിയ എന്ന ബ്രിട്ടീഷ് കപ്പലിനെ അറ്റ്ലാൻ്റിക് സമുദ്രത്തിൽ മൂക്കിയത് ഏത് വർഷമാണ്?
What event occurred as a result of the Serbian youth Gaverilo Prinsep assassination of Ferdinand heir to the throne of Austria?
Which nations were emerged as a result of the redrawing of the Soviet Union's land after World War I?
A secret treaty was signed between Britain and France in :