Challenger App

No.1 PSC Learning App

1M+ Downloads
ഫെറൽ നിയമം എന്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് ?

Aഅയനാന്തരങ്ങൾ

Bകൊറിയോലിസ് പ്രഭാവം

Cഗ്രഹണം

Dവേലിയേറ്റം

Answer:

B. കൊറിയോലിസ് പ്രഭാവം

Read Explanation:

കൊറിയോലിസ് ബലം

  • ഭൗമോപരിതലത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാവ്യതിയാനത്തിനു കാരണമാകുന്ന ബലമാണ് കൊറിയോലിസ് ബലം. 
  • ഇത് മധ്യരേഖ പ്രദേശത്തുനിന്നു ധ്രുവങ്ങളിലേക്ക് നീങ്ങുന്തോറും വര്‍ധിച്ചു വരുന്നു.
  • ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഗസ്‌റ്റേവ് ഡി കോറിയോലിസിസ് ആണ് കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്ന ഈ പ്രതിഭാസം കണ്ടെത്തിയത്.

ഫെറല്‍ നിയമം

  • കോറിയോലിസ് ബലപ്രഭാവത്താല്‍ കാറ്റുകള്‍ ഉത്തരാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് വലതുഭാഗത്തേക്കും ദക്ഷിണാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് ഇടതുഭാഗത്തേക്കും വ്യതിചലിക്കുന്നു എന്ന് വിശദീകരിക്കുന്ന നിയമമാണ് ഫെറല്‍ ലോ.
  • അമേരിക്കന്‍ കാലാവസ്ഥ ശാസ്ത്രജ്ഞനായ വില്യം ഫെറല്‍ ആണ് ഈ നിയമത്തിന്റെ ഉപജ്ഞാതാവ്.

Related Questions:

2025 മാർച്ചിൽ ഏത് രാജ്യത്താണ് "ആൽഫ്രഡ്‌" എന്ന ചുഴലിക്കാറ്റ് മൂലം നാശനഷ്ടം ഉണ്ടാക്കിയത് ?
ഡോക്ടർ' എന്നറിയപ്പെടുന്ന പ്രാദേശിക വാതം ഏത്
ഉപോഷ്ണ ഉച്ചമർദമേഖലയിൽ നിന്നും വീശി ഉയരുന്ന ചൂടുവായുവും ധ്രുവങ്ങളിൽ നിന്നും വീശി താഴുന്ന ശീത വായുവും മധ്യഅക്ഷാംശമേഖലയിൽ സൃഷ്‌ടിക്കുന്ന ചംക്രമണമാണ് :
'റോൺ' താഴ്വരകളെ ചുറ്റി കടന്നു പോകുന്ന പ്രാദേശിക വാതം ?
ആൽപ്സ് പർവത നിര കടന്ന് വടക്കൻ താഴ്‌വാരത്തേക്ക് വീശുന്ന കാറ്റ് ?