App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ഒന്നാമത്തെ ആനുകാലിക പ്രസിദ്ധീകരണം ?

Aപശ്ചിമോദയം

Bവിദ്യാവിലാസിനി

Cകേരള പത്രിക

Dരാജ്യസമാചാരം

Answer:

D. രാജ്യസമാചാരം

Read Explanation:

രാജ്യ സമാചാരം

  • ഹെർമൻ ഗുണ്ടർട്ട് 1847 ജൂണിൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം.
  • ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലികവും പത്രവുമായി വിലയിരുത്തപ്പെടുന്നു.
  • തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നിൽ നിന്നാണ് ഇത് പ്രസിദ്ധീകരണം ആരംഭിച്ചത്.
  • 8 പേജുകളുള്ള ഈ പത്രം മാസത്തിൽ ഒരു ലക്കം വീതമാണ് പ്രസിദ്ധീകരിച്ചിരുന്നത്.
  • പൂർണ്ണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്
  • രാജ്യസമാചാരത്തിന്റെ പ്രസിദ്ധീകരണത്തിനുപയോഗിച്ചിരുന്ന കല്ലച്ചുകൾ തയ്യാറാക്കിയത് - ഡി.കണ്യൻകടു

Related Questions:

അന്നത്തെ കേരളം എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?
താഴെ കൊടുത്തിരിക്കുന്നവരിൽ "ദിനബന്ധു' പത്രത്തിന്റെ സ്ഥാപകൻ ആര് ?
“വരിക വരിക സഹജരേ - വലിയ സഹന സമരമായ്" ഈ സ്വാതന്ത്ര്യ സമരഗാനത്തിന്റെ രചയിതാവ് :

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ജ്ഞാനനിക്ഷേപം മലയാളഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ മാസിക എന്നറിയപ്പെടുന്നു
  2. തിരുവിതാംകൂറിൽ നിന്നുള്ള ആദ്യ പത്രം എന്ന വിശേഷണവും ജ്ഞാനനിക്ഷേപത്തിന് ആണ്.
    പുന്നപ്ര വയലാർ സമരത്തെ പശ്ചാത്തലമാക്കി 'ഉലക്ക' എന്ന നോവൽ രചിച്ചത്?