Challenger App

No.1 PSC Learning App

1M+ Downloads
ആന്തര കർണ്ണവുമായി ബന്ധപ്പെട്ട് സ്ത്‌ര അറയ്ക്കും അസ്ഥി അറയ്ക്കുമിടയിൽ നിറഞ്ഞിരിക്കുന്ന ദ്രവം?

Aഎൻഡോലിംഫ്

Bസെറിബ്രോസ്പൈനൽ ദ്രാവകം

Cപെരിലിംഫ്

Dബ്ലഡ് പ്ലാസ്മ

Answer:

C. പെരിലിംഫ്

Read Explanation:

  • ആന്തരകർണത്തിൽ നിറഞ്ഞിരിക്കുന്ന ദ്രാവകങ്ങൾ - എൻഡോലിംഫ്, പെരിലിംഫ്.
  • ദ്രവം നിറഞ്ഞിരിക്കുന്ന ആന്തരകർണത്തെ ലാബിറിന്ത് എന്നു പറയുന്നു. 
  • അസ്ഥി അറയ്ക്കുള്ളിലെ സ്‌തര നിർമ്മിത അറകളിൽ നിറഞ്ഞിരിക്കുന്ന ദ്രവം - എൻഡോലിംഫ്.
  • സ്ത്‌ര അറയ്ക്കും അസ്ഥി അറയ്ക്കുമിടയിൽ നിറഞ്ഞിരിക്കുന്ന ദ്രവം - പെരിലിംഫ്
  • ശരീരതുലനനില പാലനത്തിന് സഹായിക്കുന്ന ആന്തരകർണത്തിലെ ഭാഗങ്ങൾ പൊതുവായി അറിയപ്പെടുന്നത് -വെസ്റ്റിബുലാർ അപ്പാരറ്റസ്
  • ശരീരതുലനനില പാലനത്തിന് സഹായിക്കുന്ന ആന്തരകർണത്തിലെ ഭാഗങ്ങൾ - അർദ്ധവൃത്താകാരക്കുഴലുകൾ, വെസ്റ്റിബ്യൂൾ

Related Questions:

ഹൈപ്പോതലാമസുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതെല്ലാമാണ് ശരിയായി നൽകിയിരിക്കുന്നത്?

  1. തലാമസിനു തൊട്ടുമുകളിലായി കാണപ്പെടുന്നു 
  2. ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്കു വഹിക്കുന്നു.
  3. ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന മസ്തിഷ്‌ക ഭാഗം

    സിനാപ്സിലൂടെ നാഡീയ ആവേഗങ്ങള്‍ സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ട് താഴെത്തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത് ഏത്?

    1.ഒരു ന്യൂറോണിന്റെ കോശശരീരത്തില്‍ നിന്നും തൊട്ടടുത്ത ന്യൂറോണിന്റെ കോശശരീരത്തിലേയ്ക്ക് പ്രേഷണം ചെയ്യുന്നു.

    2.ഒരു ന്യൂറോണിന്റെ സിനാപ്റ്റിക് നോബില്‍നിന്നും തൊട്ടടുത്ത ന്യൂറോണിന്റെ ഡെന്‍ഡ്രൈറ്റിലേയ്ക്ക്.

    3.ഒരു ന്യൂറോണിന്റെ സിനാപ്റ്റിക് നോബില്‍ നിന്നും തൊട്ടടുത്ത ന്യൂറോണിന്റെ ആക്സോണൈറ്റിലേയ്ക്ക്.

    4.ഒരു ന്യൂറോണിന്റെ ഡെന്‍ഡ്രൈറ്റില്‍ നിന്നും തൊട്ടടുത്ത ന്യൂറോണിന്റെ ആക്സോണൈറ്റിലേയ്ക്ക്.

    ഇവയിൽ  മയലിന്‍ ഷീത്തുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.

    1.എല്ലാ നാഡീകോശങ്ങളുടേയും ഡെന്‍ഡ്രോണുകള്‍ മയലിന്‍ ഷീത്തിനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

    2.ഷ്വാന്‍ കോശങ്ങള്‍ ആക്സോണിനെ ആവര്‍ത്തിച്ച് വലയം ചെയ്യുന്നതിലൂടെയാണ് മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നത്.

    3.മയലിന്‍ ഷീത്തിന് തിളങ്ങുന്ന വെള്ള നിറമാണുള്ളത്.

    4.ആക്സോണിലൂടെയുള്ള ആവേഗങ്ങളുടെ സഞ്ചാരവേഗത കുറയ്ക്കുന്നത് മയലി‍ന്‍ ഷീത്താണ്.

    ജ്ഞാനേന്ദ്രിയങ്ങളിലും മറ്റ് ശരീരഭാഗങ്ങളിലും ഉദ്ദീപനങ്ങളെ സ്വീകരിക്കുന്ന സവിശേഷ കോശങ്ങൾ അറിയപ്പെടുന്നത് ?

    താഴെ നൽകിയിട്ടുള്ളവയിൽ തലച്ചോറിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏത് ?

    1. നാഡീവ്യവസ്ഥയുടെ കേന്ദ്രം
    2. മസ്തിഷ്കത്തെ പൊതിഞ്ഞ് മൂന്നു സ്‌തരപാളികളുള്ള മെനിഞ്ജസ് എന്ന ആവരണമുണ്ട്
    3. മസ്‌തിഷ്‌കത്തിൻ്റെ ഏറ്റവും വലിയ ഭാഗമാണ് സെറിബെല്ലം