Challenger App

No.1 PSC Learning App

1M+ Downloads
അഭ്യൂഹമാധ്യരീതി (Assumed Mean Method) ഉപയോഗിച്ച് സമാന്തര മാധ്യം (x̅) കണക്കാക്കുന്നതിനുള്ള സൂത്രവാക്യം ഏതാണ് ?

Ax̅ = Σd / N

Bx̅ = A + Σd

Cx̅ = A + (Σd)/N

Dx̅ = (Σd)/A

Answer:

C. x̅ = A + (Σd)/N

Read Explanation:

അഭ്യൂഹമാധ്യരീതി
(Assumed Mean Method)
  • ദത്തങ്ങളിലെ നിരീക്ഷണങ്ങളുടെ അഥവാ സംഖ്യകളുടെ

    എണ്ണം വളരെ കൂടുതലാവുകയോ സംഖ്യകൾ വലുതാവുകയോ

    ചെയ്താൽ പ്രത്യക്ഷരീതി ഉപയോഗിച്ച് സമാന്തര മാധ്യം കാണുക

    പ്രയാസമാണ്. അപ്പോൾ അഭ്യൂഹ മാധ്യരീതി ഉപയോഗിച്ച് കണക്കുക്കൂട്ടരുന്നു.

  • കൂടുതൽ നിരീക്ഷണങ്ങളും വലിയ സംഖ്യകളും ഉൾപ്പെടുന്ന

    ഒരു കൂട്ടം ദത്തങ്ങളിൽ നിന്നും മാധ്യം കാണുമ്പോഴുള്ള

    സമയനഷ്ടം ഒഴിവാക്കാൻ അഭ്യൂഹമാധ്യരീതി ഉപയോഗിക്കാവുന്നതാണ്.

  • അഭ്യൂഹമാധ്യ രീതിയിൽ അനുഭവത്തിന്റെയോ യുക്തിയുടെയോ

    വെളിച്ചത്തിൽ ഒരു നിശ്ചിത സംഖ്യയെ മാധ്യ മാണെന്ന് സങ്കൽപിക്കുന്നു.

  • അതിനുശേഷം ഓരോ നിരീക്ഷണത്തിൽ നിന്നുമുള്ള

    അഭ്യൂഹമാധ്യത്തിൻ്റെ വ്യതിയാനം അളക്കുന്നു. ഇപ്രകാരം ലഭിച്ച

    വ്യതിയാനങ്ങളുടെ തുകയെ നിരീക്ഷങ്ങളുടെ എണ്ണം കൊണ്ട് ഹരിക്കുന്നു.

  • വ്യതിയാനങ്ങളുടെ തുകയ്ക്ക് നിരീക്ഷണങ്ങളുടെ എണ്ണത്തോടുള്ള

    അനുപാതവും അഭ്യൂഹമാധ്യവും തമ്മിൽ കൂട്ടിയാണ്

    യഥാർത്ഥത്തിലുള്ള സമാന്തരമാധ്യം കണക്കാക്കുന്നത്.

    പ്രതീകാത്മകമായി,

    A = അഭ്യൂഹമാധ്യം

    X = വ്യക്തിഗതനിരീക്ഷണങ്ങൾ

    N = നിരീക്ഷണങ്ങളുടെ ആകെ എണ്ണം

    d = വ്യക്തിഗത നിരീക്ഷണങ്ങളിൽ നിന്നുമുള്ള

    അഭ്യൂഹ മാധ്യത്തിന്റെ വ്യതിയാനം,

    അതായത് d = X - A

  • എല്ലാ വ്യതിയാനങ്ങളുടെയും തുക എന്നത്

    Σd = Σ(X - A)

    (Σd)/N കാണുക

    x̅ ലഭിക്കുന്നതിനായി A യും (Σd)/N ഉം തമ്മിൽ കൂട്ടുക

    x̅ = A + (Σd)/N


Related Questions:

Which of the following is the Average propensity to save?
“Poverty Line” means ?
ദേശീയ ചിഹ്നത്തിൽ 'സത്യമേവ ജയതേ' എന്ന വാക്യം രേഖപ്പെടുത്തിയിട്ടുള്ള ലിപി ഏത്?
Which organisation regulates and monitors the stock market and defends the benefits of the investors by imposing certain rules and protocols?
2025 ൽ നവരത്ന പദവി ലഭിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ?