Challenger App

No.1 PSC Learning App

1M+ Downloads
DRDO യുടെ മിസൈൽ പദ്ധതിയായ IGMDP-യുടെ പൂർണ്ണ രൂപം ?

AIntegrated Guided Missile Development Programme

BIntegrated Guided Missile Design Programme

CIntegrated Guided Missile Development Plan

DInternational Guided Missile Development Programme

Answer:

A. Integrated Guided Missile Development Programme

Read Explanation:

ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ)

  • ഇന്ത്യയുടെ സൈനികസംബന്ധിയായ സാങ്കേതികവിദ്യാ വികാസത്തിന്റെ ചുമതലയുള്ള ഗവേഷണസ്ഥാപനം
  • ആസ്ഥാനം : ന്യൂഡൽഹി
  • സ്ഥാപിതമായ വർഷം : 1958
  • ആപ്തവാക്യം - 'കരുത്തിന്റെ ഉത്ഭവം അറിവിൽ'.

ചുവടെ നൽകിയിരിക്കുന്ന സ്ഥാപനങ്ങളെ ലയിപ്പിച്ചു കൊണ്ടാണ് 1958ൽ ഡി ആർ ഡി ഓ സ്ഥാപിതമായത്:

  • ടെക്നിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്
  • ഡയറക്റ്ററേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്മെന്റ് ആൻഡ് പ്രൊഡക്ഷൻ
  • ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ

  • ഡിആർഡിഒ-യുടെ ഭരണപരമായ മേൽനോട്ട നിയന്ത്രണ ചുമതല കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിക്ഷിപ്തമാണ്.
  • പ്രതിരോധമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവാണ് ഇതിന്റെ തലവൻ. 
  • ഇന്ത്യയുടെ പ്രതിരോധരംഗത്തേക്കാവശ്യമായ ഉപകരണങ്ങളുടെ ഗവേഷണവും വികസനവുമാണ് ലക്ഷ്യം.
  • നിലവിൽ രാജ്യത്തുടങ്ങിയകളുമായി 52 പരീക്ഷണശാലകൾ DRDOക്ക് ഉണ്ട്.

DRDOയുടെ ചുമതലകൾ

  • പ്രതിരോധ സേവനങ്ങൾക്കായി അത്യാധുനിക സെൻസറുകൾ, ആയുധ സംവിധാനങ്ങൾ, പ്ലാറ്റ്‌ഫോമുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ഉൽപ്പാദനത്തിലേക്ക് നയിക്കുകയും ചെയ്യുക.

  • ആക്രമണങ്ങളെ നേരിടാൻ സൈന്യത്തിനെ സാങ്കേതികമായി സജ്ജരാക്കുകയും സൈനികരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള സാങ്കേതിക വിദ്യകളുടെ നിർമ്മാണവും.

  • സാങ്കേതികവിദ്യയിലൂടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും, ശക്തമായ തദ്ദേശീയ സാങ്കേതിക അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്യുക.

Integrated Guided Missile Development Program (IGMDP)

  • അത്യാധുനിക മിസൈലുകൾ പൂർണ്ണമായും തദ്ദേശ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കാനുള്ള ഇന്ത്യ ഗവൺമെന്റിന്റെ പദ്ധതി.
  • 1983-ലാണ് ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്.
  • പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ ആണ്  പദ്ധതി പൂർത്തിയാക്കിയത്.

ഈ പദ്ധതിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട മിസൈലുകൾ :

    • മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി
    • ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വി
    • സർഫസ് ടു എയർ മിസൈലുകളായ ആകാശ്, തൃശൂൽ
    • ടാങ്ക് വേധ മിസൈലായ നാഗ് 
    • എയർ ടു എയർ മിസൈലായ അസ്ത്ര

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായ ഡോ.എ.പി.ജെ. അബ്ദുൽ കലാം ഈ പദ്ധതിയുടെ വിജയത്തിൽ മുഖ്യപങ്കു വഹിച്ച ശാസ്ത്രജ്ഞനാണ്

 

 


Related Questions:

ദക്ഷിണവ്യോമസേന ആസ്ഥാനത്തിന്റെ പുതിയ മേധാവിയായി ചുമതലയേറ്റത് ആരാണ് ?
Raphel aircraft agreement was signed with:
ഇന്ത്യയിൽ ' മാർഷൽ ഓഫ് ദി എയർഫോഴ്‌സ് '‌ പദവി ലഭിച്ച ഏക വ്യക്തി ആരാണ് ?

Consider the following statements:

  1. Trishul's inability to meet service requirements led to the proposal of Maitri.

  2. Maitri, although planned, was never developed due to the adoption of the Barak system.

Which of the statements given above is/are correct?

ഫ്ലാഗ് ഓഫീസർ നേവൽ ഏവിയേഷനും, ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഗോവ ഏരിയയും (FOGA) ആയി ചുമതലയേറ്റ മലയാളി ?