65 വർഷത്തെ പാരമ്പര്യമുള്ള ആസൂത്രണ കമ്മീഷനു പകരം വന്ന സ്ഥാപനമാണ് നീതി ആയോഗ്
നീതി ആയോഗിന്റെ പൂർണ്ണരൂപം- NATIONAL INSTITUTION FOR TRANSFORMING INDIA AYOG
സ്ഥാപിതമായത് : 2015 ജനുവരി 01
ആദ്യ യോഗം ചേർന്നത്: 2015 ഫെബ്രുവരി 08
ഇന്ത്യയെ പരിവർത്തനപ്പെടുത്തുന്നതിനുള്ള ദേശീയ സ്ഥാപനമാണ് നീതി ആയോഗ്.
നീതി ആയോഗ് ഒരു ഉപദേശക സമിതിയാണ്.
ഇന്ത്യയുടെ പോളിസി കമ്മീഷൻ എന്നറിയപ്പെടുന്നു
അജയ് ചിബ്ബർ കമ്മിറ്റി നിർദ്ദേശപ്രകാരമാണ് നീതി ആയോഗ് നിലവിൽ വന്നത്
ഇന്ത്യ ഗവൺമെന്റിൻ്റെ ഒരു പോളിസി തിങ്ക് ടാങ്ക്" ആണ് നീതി ആയോഗ്
നീതി ആയോഗിന് സംസ്ഥാനങ്ങളുടെ മുകളിൽ നയങ്ങൾ അടിച്ചേല്പിക്കാൻ അധികാരമില്ല
ചലനാത്മകവും ശക്തവുമായ ഒരു രാഷ്ട്രം സൃഷ്ടിക്കാൻ സഹായിക്കുന്ന ശക്തമായ ഒരു സംസ്ഥാനം കെട്ടിപ്പടുക്കുകയാണ് നീതി ആയോഗിന്റെ ലക്ഷ്യം