App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ അന്തരിച്ച മുൻ ISRO ചെയർമാൻ കെ. കസ്‌തൂരിരംഗൻ്റെ പൂർണ്ണനാമം എന്ത് ?

Aകൃഷ്ണരാമൻ കസ്തൂരിരംഗൻ

Bകൃഷ്ണരാജൻ കസ്തൂരിരംഗൻ

Cകല്യാണരാമൻ കസ്തൂരിരംഗൻ

Dകൃഷ്ണസ്വാമി കസ്തൂരിരംഗൻ

Answer:

D. കൃഷ്ണസ്വാമി കസ്തൂരിരംഗൻ

Read Explanation:

കൃഷ്‌ണസ്വാമി കസ്തൂരിരംഗൻ (കെ കസ്‌തൂരിരംഗൻ)

• ജനനം - 1940 ഒക്ടോബർ 24 (എറണാകുളം)

• മരണം - 2025 ഏപ്രിൽ 25

• ISRO യുടെ അഞ്ചാമത്തെ ചെയർമാൻ (1994 - 2003)

• ISRO ചെയർമാനായ രണ്ടാമത്തെ മലയാളി

• കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗമായിരുന്നു

• ISRO സ്പേസ് കമ്മീഷൻ, ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്പേസ് എന്നിവയുടെ തലവൻ ആയിരുന്നു (1994-2003)

• ISRO ബെംഗളൂരു സാറ്റലൈറ്റ് സെൻറർ ഡയറക്റ്ററായിരുന്നു (1990-1994)

• രാജ്യസഭാ അംഗമായി പ്രവർത്തിച്ചു (2003-2009)

• കർണാടക നോളജ് മിഷൻ ചെയർമാനായിരുന്നു

• ജവഹർലാൽ നെഹ്‌റു സർവ്വകലാശാല വൈസ് ചാൻസലറായിരുന്നു

• പശ്ചിമഘട്ട സംരക്ഷണം മുൻനിർത്തി കേന്ദ്ര സർക്കാർ നിയോഗിച്ച കസ്തൂരിരംഗൻ കമ്മിറ്റിയുടെ തലവനായിരുന്നു

• ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര I & II എന്നിവയുടെ പ്രോജക്റ്റ് ഡയറക്റ്റർ ആയിരുന്നു

• PSLV, GSLV എന്നിവയുടെ വിക്ഷേപണങ്ങൾക്ക് നേതൃത്വം നൽകി

• ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് (INSAT-2), ഇന്ത്യൻ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ് (IRS-1A & 1B) എന്നിവ വികസിപ്പിക്കുന്നതിൽ മേൽനോട്ടം നൽകി

• അസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗം

• ഇന്ത്യൻ ഫിസിക്സ് അസോസിയേഷൻ, ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ, ഇന്ത്യൻ സൊസൈറ്റി ഓഫ് റിമോട്ട്സെൻസിംഗ് സെൻറർ എന്നിവയുടെ ആജീവനാന്ത അംഗമായിരുന്നു


Related Questions:

ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം;
The two planets which came closer to each other in the ' Grand Conjunction of 21 ' December 2020 :

Which of the following correctly describes satellite constellation requirements?

  1. LEO systems need more satellites than GEO for global coverage.

  2. MEO requires more satellites than LEO.

  3. GEO systems require only 3 satellites for most of the globe.

Name the first animal that went to space ?

Choose the correct statement(s) about High Earth Orbit (HEO) missions:

  1. These orbits are higher than 35,786 km.

  2. Mangalyaan and Chandrayaan missions used such orbits.

  3. HEO is a subtype of LEO.