Challenger App

No.1 PSC Learning App

1M+ Downloads
ആൽബർട്ട് ബന്ദൂരയുടെ സാമൂഹിക ജ്ഞാന സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വം ?

Aപരീക്ഷണ പഠനം

Bശ്രേണി പഠനം

Cനിരീക്ഷണ പഠനം

Dചോദക പ്രതികരണ പഠനം

Answer:

C. നിരീക്ഷണ പഠനം

Read Explanation:

ആൽബർട്ട് ബന്ദൂരയുടെ സാമൂഹിക പഠന സിദ്ധാന്തം (Albert Bandura's Social learning theory)

  • ബന്ദൂര പിന്നീട് ഈ സിദ്ധാന്തത്തിന്റെ പേര് സാമൂഹികജ്ഞാന സിദ്ധാന്തം എന്നാക്കി മാറ്റി.
  • ഈ സിദ്ധാന്തം വഴി മനുഷ്യർ പരസ്പരം കാര്യങ്ങൾ എങ്ങനെ പഠിക്കുന്നു എന്നത് കണ്ടെത്താൻ ശ്രമിക്കുന്നു.
  • നേരിട്ടുള്ള അനുഭവം വഴിയുള്ള പഠനത്തെക്കുറിച്ചാണ് ഈ സിദ്ധാന്തം നിരീക്ഷിക്കുന്നത്.
  • ഒരു മനുഷ്യന്റെ വ്യക്തിത്വം അവന്റെ പെരുമാറ്റവും ചിന്തയും പരിസ്ഥിതിയും ചേർന്നാണ് രൂപപ്പെടുത്തുന്നത് എന്നാണ് ബന്ദൂര വിശ്വസിച്ചിരുന്നത്.
  • ജനിതകമായ പ്രവർത്തനത്തെക്കാൾ പരിസ്ഥിതിയാണ് ഒരാളുടെ പെരുമാറ്റം രൂപപ്പെടുന്നതിൽ സഹായിക്കുന്നത് എന്ന് അദ്ദേഹം വിശ്വസിച്ചു.
ബോബോ പാവ പരീക്ഷണം
  • മാതൃകാനുകരണം, പഠിതാക്കളുടെ സമ്പൂർണ്ണ വ്യവഹാരം വാർത്തെടുക്കുന്നതിനുള്ള കാര്യക്ഷമമായ തന്ത്രമാണ്.
  • അനുകരിക്കാൻ പറ്റിയ ഉദാത്തമാതൃകകൾ തെരഞ്ഞെടുക്കാൻ പഠിതാക്കളെ സഹായിക്കലാവണം വിദ്യാഭ്യാസത്തിന്റെ ധർമ്മം.
  • ദൃശ്യമാധ്യമങ്ങളുടെയും മുതിർന്നവരുടെയും മാതാപിതാക്കളുടെയും പെരുമാറ്റരീതികളെയും കുട്ടികൾ അനുകരിക്കുകയോ അവലംബിക്കുകയോ ചെയ്യുമെന്ന് തെളിയിച്ചു.
  • ക്രൂരതയും അക്രമവാസനയും സമൂഹമനസ്സിലേക്ക് കടന്നു വരുന്നതിന് ദൃശ്യമാധ്യമങ്ങൾ കാരണമാകുന്നു.
സാമൂഹിക ജ്ഞാന സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വങ്ങൾ
  • മറ്റുള്ളവരുടെ പ്രവൃത്തികൾ നിരീക്ഷിക്കുക വഴി നാം പഠിക്കുന്നു. ഇതാണ് നിരീക്ഷണ പഠനം.
  • പ്രത്യേക പിൻബലമില്ലാതെ തന്നെ ഒരു മാതൃകയുടെ സഹായത്തോടെ പഠനം സാധ്യമാണ്.
  • മറ്റുള്ളവരെ നിരീക്ഷിച്ച് അവരുടെ പെരുമാറ്റം അതേപടി പകർത്താതെ  നമ്മുടേതായ ഒരു ശൈലിയിൽ അത് അനുകരിക്കുന്നു.
 
 
 

Related Questions:

What is the first step in Gagné’s hierarchy of learning?
സ്വാംശീകരണവും സംസ്‌ഥാപനവും മനഃശാസ്ത്രത്തിലെ ഏത് ആശയവുമായി ബന്ധപ്പെടുന്ന പ്രക്രിയകളാണ്?
The author of the book, 'Conditioned Reflexes'
വ്യവഹാരനുകൂലനത്തിനു സാഹചര്യങ്ങൾക്കും ചുറ്റുപാടുകൾക്കും പ്രാധാന്യം നൽകുന്ന മനശാസ്ത്ര സമീപനം ?
How can teachers apply Vygotsky’s theory in the classroom?