App Logo

No.1 PSC Learning App

1M+ Downloads
വളരെ ഉയർന്ന മാനവവികസനം സൂചിപ്പിക്കുന്ന H. D. I. റേഞ്ച് ഏതാണ് ?

A0.8 - 1.0

B0.7 - 0.799

C0.550 - 0.99

D>10.0

Answer:

A. 0.8 - 1.0

Read Explanation:

  • ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് മനുഷ്യന്റെ സമഗ്ര പുരോഗതിയെ സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക (HDI).
  • സാമ്പത്തിക ശാസ്ത്രജ്ഞരായ മെഹബൂബ്-ഉൾ-ഹക്കും, അമൃത്യസെന്നും ചേർന്ന് രൂപപ്പെടുത്തിയതാണ് മാനവ വികസന സൂചിക.
  • മാനവ വികസന സൂചിക ആധാരമാക്കിയാണ് യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (ഐക്യരാഷ്ട്ര വികസന പരിപാടി) മാനവ വികസന റിപ്പോർട്ട് തയ്യാറാക്കുന്നത് .
  • 1990 ലാണ് ആദ്യമായി മാനവ വികസന റിപ്പോർട്ട് പുറത്തിറക്കിയത് . തുടർന്ന് എല്ലാ വർഷവും യു.എൻ.ഡി.പി മാനവ വികസന റിപ്പോർട്ട് പ്രസിദ്ധീകരിച്ചുവരുന്നു .
  • 0.8 മുതൽ 1.0 വരെ വളരെ ഉയർന്ന മാനവവികസനം , 0.7 മുതൽ 0.799 വരെ ഉയർന്ന മാനവവികസനം , 0.550 മുതൽ 0.699 വരെ ഇടത്തരം മാനവവികസനം , 0.550 ന് താഴെ താഴ്ന്ന മാനവവികസനം .
  • വികസനമില്ലായ്മയെ സൂചിപ്പിക്കുന്ന മൂല്യം പൂജ്യവും ഏറ്റവും ഉയർന്ന വികസനം ഒന്നുമാണ്. 

Related Questions:

മാനവ വികസന സൂചികയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലോകരാഷ്ട്രങ്ങളെ തരം തിരിച്ച് പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതാര്?
മാനവ ദാരിദ്യ സൂചികയുടെ ആദ്യ റിപ്പോർട്ട് സമർപ്പിച്ചതെന്ന് ?
ഇന്ത്യയിൽ ദാരിദ്യം കണക്കാക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണ് ?
ഗ്രാമപ്രദേശത്ത് ദിവസം എത്ര കലോറി ഊർജ്ജം പ്രധാനം ചെയ്യാൻ കഴിയുന്ന ആഹാരം ലഭിക്കാനുള്ള വരുമാനമില്ലെങ്കിലാണ് ഒരു വ്യക്തി ദാരിദ്ര്യത്തിലാണ് എന്ന് കണക്കാക്കുന്നത് ?
ഐക്യരാഷ്ട്ര വികസന പരിപാടി മാനവവികസന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു തുടങ്ങിയ വർഷം ഏത് ?