Challenger App

No.1 PSC Learning App

1M+ Downloads
കേരള കര്‍ഷക കടാശ്വാസ കമ്മീഷന്റെ ആസ്ഥാനം ?

Aതിരുവനന്തപുരം

Bകൊല്ലം

Cഎറണാകുളം

Dതൃശ്ശൂർ

Answer:

A. തിരുവനന്തപുരം

Read Explanation:

കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍

  • കടബാദ്ധ്യതമൂലം ദുരിതത്തിലാണ്ട കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനുവേണ്ടിയും, ന്യായനിര്‍ണ്ണയം നടത്തി ഉചിതമായ നടപടികള്‍ക്ക് ശുപാര്‍ശ നല്‍കുന്നതിനുവേണ്ടിയും സംസ്ഥാന ഗവണ്‍മെന്റ് രൂപീകരിച്ച കമ്മീഷൻ.
  • 2007ൽ കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ നിലവിൽ വന്നു.
  • 2007ലെ കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ആക്റ്റ് പ്രകാരമാണ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍.
  • തിരുവനന്തപുരമാണ് കമ്മീഷന്റെ ആസ്ഥാനം.

കമ്മീഷന്റെ ഘടന :

  • ചെയർമാൻ ഉൾപ്പെടെ 7 അംഗങ്ങളാണ് കമ്മീഷനിൽ ഉണ്ടാവുക.
  • ചെയർമാന്റെ യോഗ്യത : ഹൈക്കോടതി ജഡ്ജായി വിരമിച്ച വ്യക്തി ആയിരിക്കണം.
  • ചെയർമാന്റെ കാലാവധി : 3 വർഷം.

Related Questions:

സിഖ്, ജൈന തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ സ്ഥാപിതമായ വർഷം?
ദേശീയ ബാലാവകാശ കമ്മീഷനിലെ ചെയർമാൻ ഒഴികെ അംഗസംഖ്യ എത്ര?
കേരളത്തിലെ പട്ടികജാതി സാക്ഷരത നിരക്ക്?
2011 സെൻസസ് പ്രകാരം കേരളത്തിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ശതമാനം?
കുട്ടികളെ പോലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ചു മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് ഇറക്കിയ സംസ്ഥാനം ?