Challenger App

No.1 PSC Learning App

1M+ Downloads
ധ്രുവപ്രദേശങ്ങളിൽ ട്രോപ്പോസ്ഫിയറിന്റെ ഉയരം ?

A7 കിലോമീറ്റർ

B8 കിലോമീറ്റർ

C10 കിലോമീറ്റർ

D20 കിലോമീറ്റർ

Answer:

B. 8 കിലോമീറ്റർ

Read Explanation:

ട്രോപ്പോസ്ഫിയർ 

  • ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് കാണപ്പെടുന്ന അന്തരീക്ഷ പാളി 

  • മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾ വസിക്കുന്ന അന്തരീക്ഷ പാളി 

  • ' സംയോജന മേഖല ' എന്നാണ് ഈ പാളിയുടെ അർത്ഥം 

  • വായുവിന്റെ സംവഹനപ്രക്രിയ വഴിയാണ് ട്രോപ്പോസ്ഫിയർ ചൂട് പിടിക്കുന്നത് 

  • ട്രോപ്പോസ്ഫിയറിന്റെ മുകൾ ഭാഗത്തേക്ക്  പോകുന്തോറും അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞു വരുന്നു 

  • ഭൗമോപരിതലത്തിൽ നിന്നുള്ള ശരാശരി ഉയരം - 13 കിലോമീറ്റർ

  • ധ്രുവപ്രദേശങ്ങളിൽ ട്രോപ്പോസ്ഫിയറിന്റെ ഉയരം - 8 കിലോമീറ്റർ (SCERT)

  • ഭൂമധ്യരേഖാപ്രദേശങ്ങളിൽ ട്രോപ്പോസ്ഫിയറിന്റെ ഉയരം - ഏകദേശം 18 - 20 കിലോമീറ്റർ 

  • ഉയരം കൂടുന്നതിനനുസരിച്ച് ഇവിടെ ഉണ്ടാകുന്ന ഊഷ്മാവിന്റെ കുറവ് അറിയപ്പെടുന്നത് - എൻവിയോൺമെന്റൽ  ലാപ്സ് നിരക്ക് (environmental lapse rate ) (ELR)

  • ട്രോപ്പോപോസ് - ELR പോസിറ്റീവ് സംഖ്യയിൽ നിന്നും നെഗറ്റീവ് സംഖ്യയിലേക്ക് മാറുന്ന മേഖല 


Related Questions:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. മിസോസ്ഫിയറിന്റെ ഏറ്റവും മുകളിലത്തെ ഭാഗം മിസോപാസ് (Mesopause) എന്നറിയപ്പെടുന്നു. 
  2. സ്ട്രാറ്റോസ്ഫിയറിന് മുകളിൽ 80 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷപാളിയാണ് എക്സോസ്ഫിയർ  
  3. ഉയരം കുടുംതോറും മിസോസ്ഫിയറിലെ താപനില കുറഞ്ഞുവരുന്നതായി കാണാം.
    ട്രോപോസ്ഫിയറിലെ ഓരോ 165 മീറ്റർ ഉയരത്തിലും ഒരു ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ താപനില കുറയുന്ന പ്രതിഭാസത്തെ വിളിക്കുന്ന പേര് ?
    ഓസോൺപാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം
    നമ്മുടെ അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ഓസോൺ പടലത്തിന്റെ 90% - അടങ്ങിയിരിക്കുന്നത് ?
    അന്തരീക്ഷത്തിൽ ഉയരംകൂടുംതോറും താപനില കുറഞ്ഞുവരുന്ന തോത് അറിയപ്പെടുന്നത് :